ജസ്റ്റിസ് ദീപാങ്കര്‍ ദത്ത സുപ്രീംകോടതി ജഡ്ജി, ചുമതലയേറ്റു 

Published : Dec 12, 2022, 02:14 PM ISTUpdated : Dec 12, 2022, 02:18 PM IST
ജസ്റ്റിസ് ദീപാങ്കര്‍ ദത്ത സുപ്രീംകോടതി ജഡ്ജി, ചുമതലയേറ്റു 

Synopsis

കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകനായി. നിയമരംഗത്തേക്ക് കടന്നു വന്ന ദീപാങ്കർ ദത്ത. ബോംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെയാണ്. സുപ്രീം കോടതി ജഡ്ജിയായി നിയമിതനാകുന്നത്. 

ദില്ലി : ജസ്റ്റിസ് ദീപാങ്കര്‍ ദത്ത സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ എണ്ണം 28 ആയി. ഇനി ആറ് ഒഴിവുകളാണ് നിലവിലുള്ളത്. ദീപാങ്കര്‍ ദത്തയ്ക്ക് 2030 ഫെബ്രുവരി എട്ടുവരെ കാലാവധിയുണ്ടാകും. ജ‍ഡ്ജി നിയമനത്തിലെ കൊളീജിയം ശുപാര്‍ അംഗീകരിക്കുന്നതിൽ സർക്കാർ വൈമുഖ്യം കാണിക്കുന്നതിൽ സുപ്രീംകോടതി വിമ‌ർശനം നിലനില്‍ക്കെയാണ് ഇന്നലെ നിയമന വിജ്ഞാപനം പുറത്തിറങ്ങിയത്. കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകനായി. നിയമരംഗത്തേക്ക് കടന്നു വന്ന ദീപാങ്കർ ദത്ത. ബോംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെയാണ്. സുപ്രീം കോടതി ജഡ്ജിയായി നിയമിതനാകുന്നത്.

വയനാട് മെഡിക്കൽ കോളേജ് ഭൂമി ഏറ്റെടുക്കല്‍; സംസ്ഥാനത്തിന്‍റെ ഹർജിയിൽ സുപ്രിം കോടതി നോട്ടീസ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'രാഷ്ട്രീയ സറണ്ടർ സംഘം'; ആർഎസ്എസിനെ പരിഹസിച്ചും രൂക്ഷമായി വിമർശിച്ചും രാഹുൽ ​ഗാന്ധി, പരാമർശത്തിൽ മാപ്പുമായി റാം മാധവ്
'വിജയ് തോറ്റാൽ ഭക്ഷണം കഴിക്കില്ലെന്ന് 5 വയസുള്ള മകൻ പറയുന്നു'; കുട്ടികളോടുള്ള വോട്ട് അഭ്യർത്ഥനയിൽ വിജയ്ക്കെതിരെ കേസെടുക്കണമെന്ന് വിസികെ നേതാവ്