
ദില്ലി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് സുരക്ഷാ വീഴ്ച്ച. പ്രഭാത നടത്തത്തിന് പോയ മുഖ്യമന്ത്രിക്ക് നേരെ 2 ബൈക്കുകൾ ചീറിപ്പാഞ്ഞ് എത്തുകയായിരുന്നു. സുരക്ഷാവലയം ഭേദിച്ചാണ് ബൈക്കുകളെത്തിയത്. ബൈക്കുകൾ ചീറിപ്പാഞ്ഞു വരുന്നത് കണ്ട നിതീഷ് കുമാർ ഫുട്പാത്തിലേക്ക് ചാടിക്കയറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ 2 പേർ കസ്റ്റഡിയിലായിട്ടുണ്ട്.
ഇന്ന് രാവിലെ സിവിൽ ലൈനിലാണ് സംഭവം. പ്രഭാത സവാരി നടത്തുകയായിരുന്ന നിതീഷ് കുമാറിനെതിരെ ബൈക്കുകൾ പാഞ്ഞടുക്കുകയായിരുന്നു. സുരക്ഷാവലയം ഭേദിച്ചെത്തിയ ബൈക്കുകൾ നിതീഷ് കുമാറിന് അടുത്തെത്തിയിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ നിതീഷ് കുമാർ ഫുട്പാത്തിലേക്ക് കയറിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തെ പൊലീസ് ഗൗരവകരമായാണ് കണ്ടിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. സംഭവത്തിൽ അന്വേഷണം തുടങ്ങി.
തെരഞ്ഞെടുപ്പ് എപ്പോഴെന്ന് ജനങ്ങളറിയുന്നില്ല, ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തേ നടത്തണം: നിതീഷ് കുമാർ
നിരവധി തവണ മുഖ്യമന്ത്രിയുടെ സുരക്ഷയിൽ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം സ്വാതന്ത്ര്യസമര സേനാനിയുടെ പ്രതിമ അനാച്ഛാദനത്തിന് പോയപ്പോൾ സദസ്സിൽ നിന്നൊരാൾ എഴുന്നേറ്റ് വന്ന് മുഖ്യമന്ത്രിയുടെ മുഖത്തടിച്ചിരുന്നു. പല തവണ പ്രചാരണ റാലിയിൽ കല്ലേറും ഉണ്ടായിട്ടുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ അന്വേഷണം ശക്തമാക്കുകയാണ് പൊലീസ്.
ബിജെപിയെ അധികാരത്തിൽ നിന്ന് നീക്കാൻ നിതീഷ് കുമാറിനൊപ്പം നിൽക്കും'; അഖിലേഷ് യാദവ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam