തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ അസം കോൺ​ഗ്രസിന് വീണ്ടും തിരിച്ചടിയായി പ്രമുഖ നേതാവും എംപിയുമായ പ്രദ്യുത് ബോർദോലോയ് ബിജെപിയിൽ ചേർന്നു. കോൺ​ഗ്രസിൽനിന്നും രാജിവെച്ച് ദില്ലിയിലെത്തിയ പ്രദ്യുത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ സാന്നിധ്യത്തിലാണ് ബിജെപി അം​ഗത്വമെടുത്തത്.

ദില്ലി: തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ അസം കോൺ​ഗ്രസിന് വീണ്ടും തിരിച്ചടിയായി പ്രമുഖ നേതാവും എംപിയുമായ പ്രദ്യുത് ബോർദോലോയ് ബിജെപിയിൽ ചേർന്നു. കോൺ​ഗ്രസിൽനിന്നും രാജിവെച്ച് ദില്ലിയിലെത്തിയ പ്രദ്യുത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ സാന്നിധ്യത്തിലാണ് ബിജെപി അം​ഗത്വമെടുത്തത്. താൻ കോൺ​ഗ്രസ് വിടാൻ പല കാരണങ്ങളുണ്ടെന്നും പ്രദ്യുത് പറഞ്ഞു. പ്രദ്യുതിന്റെ മകൻ പ്രതീക് ബോർദലോയ് ഈ തെരഞ്ഞെടുപ്പിൽ മാർ​ഗരിറ്റ സീറ്റിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. പ്രദ്യുതിന്‍റെ രാജി നിർഭാ​ഗ്യകരമാണെന്നും, ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നുവെന്നും പ്രിയങ്ക ​ഗാന്ധി പ്രതികരിച്ചു.

YouTube video player