ബിഹാര്‍ ചീഫ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു

Published : Apr 30, 2021, 03:30 PM ISTUpdated : Apr 30, 2021, 03:31 PM IST
ബിഹാര്‍ ചീഫ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു

Synopsis

ഫെബ്രുവരി 28നാണ് അരുണ്‍കുമാര്‍ സിങ്ങിനെ ചീഫ് സെക്രട്ടറിയായി നിയമിക്കുന്നത്. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അരുണ്‍കുമാര്‍ സിങ് ഈ വര്‍ഷം ഓഗസ്റ്റ് 31ന് വിരമിക്കാനിരിക്കെയാണ് മരണം.  

പട്‌ന: ബിഹാര്‍ ചീഫ് സെക്രട്ടറി അരുണ്‍കുമാര്‍ സിങ് കൊവിഡ് ബാധിച്ച് മരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പട്‌നയിലെ പരാസ് എച്ച്എംആര്‍ഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരി 28നാണ് അരുണ്‍കുമാര്‍ സിങ്ങിനെ ചീഫ് സെക്രട്ടറിയായി നിയമിക്കുന്നത്. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അരുണ്‍കുമാര്‍ സിങ് ഈ വര്‍ഷം ഓഗസ്റ്റ് 31ന് വിരമിക്കാനിരിക്കെയാണ് മരണം. നേരത്തെ ഡെവല്‌മെന്റ് കമ്മീഷണറായിരുന്നു. ബിഹാറില്‍ ഒരു ലക്ഷത്തിലധികം കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടിൽ കേസെടുത്തു; ​ഗാനരചയിതാവും സംവിധായകനും പ്രചരിപ്പിച്ചവരും പ്രതികൾ
ആധാറിൽ സുപ്രധാനമായ മറുപടിയുമായി കേന്ദ്രം, ആർക്കും ഒരു ആശങ്കയും വേണ്ടെന്ന് മന്ത്രി; 'ആധാർ വിവരങ്ങൾ പൂർണ്ണമായും സുരക്ഷിതം'