ബിഹാറില്‍ എന്‍ഡിഎ ലീഡ് ഇടിയുന്നു; മഹാസഖ്യം നില മെച്ചപ്പെടുത്തി, ആര്‍ജെഡി ലീഡ് നിലയില്‍ ഏറ്റവും വലിയ കക്ഷി

By Web TeamFirst Published Nov 10, 2020, 6:12 PM IST
Highlights

113 സീറ്റുകളില്‍ തേജ്വസി യാദവ് നേതൃത്വം നല്‍കുന്ന മഹാസംഖ്യം മുന്നേറുകയാണ്. ആര്‍ജെഡി ലീഡ് നിലയില്‍ ഏറ്റവും വലിയ കക്ഷിയായി. 74 സീറ്റുകളില്‍ ആര്‍ജെഡി മുന്നിട്ട് നില്‍ക്കുകയാണ്

പാറ്റ്‍ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഇതുവരെ മുന്നിട്ട് നിന്ന എന്‍ഡിഎയ്ക്ക് തിരിച്ചടി. എന്‍ഡിഎയ്ക്ക് ലീഡ് നഷ്ടപ്പെടുന്നതായാണ് വിവരം. എന്‍ഡിഎയുടെ ലീഡ് 123 ന് താഴെയെത്തി. തേജസ്വി യാദവ് നേതൃത്വം നല്‍കുന്ന മഹാസഖ്യം നില മെച്ചപ്പെടുത്തി മുന്നേറുകയാണ്. 113 സീറ്റുകളില്‍ മഹാസംഖ്യം മുന്നേറുകയാണ്.

ബിജെപിയെ മറികടന്ന് ആര്‍ജെഡി ലീഡ് നിലയില്‍ ഏറ്റവും വലിയ കക്ഷിയായി. 74 സീറ്റുകളില്‍ ആര്‍ജെഡിയും 72 സീറ്റുകളില്‍ ബിജെപിയും മുന്നിട്ട് നില്‍ക്കുകയാണ്. വലിയ ആത്മവിശ്വാസമാണ് ആര്‍ജെഡി നേതാക്കള്‍ പങ്കുവെക്കുന്നത്. ബിഹാറിൽ ഒരു സീറ്റില്‍ ജയിച്ച എഐഎംഐഎം നാല് സ്ഥലങ്ങളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. 

 

click me!