മോദിയുടെ പ്രസംഗത്തിൽ ആകൃഷ്ടയായി, ബിഹാറിനെ സേവിക്കാനിറങ്ങിയ 25കാരി, ഗായിക മൈഥിലി താക്കൂർ അലിനഗറിൽ മുന്നേറുന്നു

Published : Nov 14, 2025, 09:59 AM IST
maithili takur

Synopsis

ഗായിക മൈഥിലി താക്കൂർ അലിനഗറിൽ മുന്നേറുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഒരു മാസം മുമ്പായിരുന്നു മൈഥിലി താക്കൂർ ബിജെപിയിൽ ചേർന്നത്. വോട്ടെണ്ണര്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ എൻഡിഎ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറ്റം തുടരുകയാണ്.

പറ്റ്ന :  ബിഹാറിൽ വ്യക്തമായ മുന്നേറ്റവുമായി എൻഡിഎ സഖ്യം. ഗായികയും ബിജെപി സ്ഥാനാർത്ഥിയുമായ മൈഥിലി താക്കൂർ അലിനഗറിൽ മുന്നേറുന്നു.  25കാരിയായ മൈഥിലിയുടേത് ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഒരു മാസം മുമ്പായിരുന്നു മൈഥിലി താക്കൂർ ബിജെപിയിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങൾ കേട്ട് പ്രചോദനം ഉൾക്കൊണ്ടാണ് താൻ രാഷ്ട്രീയത്തിലിറങ്ങിയതെന്നായിരുന്നു നേരത്തെ മൈഥിലി പറഞ്ഞിരുന്നത്. ജയിച്ചാലും തോറ്റാലും ഞാൻ ബിഹാറിന് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് താക്കൂർ വ്യക്തമാക്കിയിരുന്നു. വോട്ടെണ്ണര്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ എൻഡിഎ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറ്റം തുടരുകയാണ്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ മഹാസഖ്യം വളരെ പിന്നിലാണ്.  

  ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

 

 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'