വഖഫ് ബോർഡുകളിൽ ശുദ്ധികലശം ആവശ്യമെന്ന് ആരിഫ് മുഹമ്മദ് ഖാൻ

Published : Jan 30, 2025, 12:34 PM ISTUpdated : Jan 30, 2025, 12:36 PM IST
വഖഫ് ബോർഡുകളിൽ ശുദ്ധികലശം ആവശ്യമെന്ന് ആരിഫ് മുഹമ്മദ് ഖാൻ

Synopsis

സർവലാശാല ചാൻസലർ പദവിയെ കുറിച്ചുള്ള സുപ്രീം കോടതി ഉത്തരവ് വന്നതോടെ കേരള സർക്കാർ തർക്കിക്കാൻ സാധ്യതയില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. 

ചെന്നൈ: വഖഫ് ബോർഡുകളിൽ ശുദ്ധികലശം ആവശ്യമെന്ന് ബിഹാർ ഗവർണർ. ആരിഫ് മുഹമ്മദ് ഖാൻ. വഖഫ് ബോർഡുകൾ വിവാദവും വ്യവഹാരവും നിറഞ്ഞതെന്നാണ് മന്ത്രിപദവിയിൽ തന്‍റെ അനുഭവമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. നിലവിലെ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ നല്ല മനുഷ്യനാണ്. സർവലാശാല ചാൻസലർ പദവിയെ കുറിച്ചുള്ള സുപ്രീം കോടതി ഉത്തരവ് വന്നതോടെ കേരള സർക്കാർ തർക്കിക്കാൻ സാധ്യതയില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

വഖഫ് നിയമ ഭേദഗതി ബില്ലിന് സംയുക്ത പാർലമെന്‍ററി സമിതി അംഗീകാരം നല്‍കിയിരുന്നു. ബില്ലിനെ അനുകൂലിച്ച് 16 എംപിമാർ നിലപാടെടുത്തു. 10 പേർ എതിർത്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ദേശിച്ച ഭേദഗതികൾ തള്ളി. ചെയർമാൻ ചർച്ചക്ക് തയ്യാറാകാതെ അന്തിമ റിപ്പോർട്ട് തയ്യാറാക്കിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഭരണപക്ഷം നിർദേശിച്ച ഭേദഗതികൾ ഉൾപ്പെടുത്തി റിപ്പോർട്ട് ഉടന്‍ സമർപ്പിക്കുമെന്ന് ചെയര്‍മാന്‍ ജഗദാംബിക പാൽ അറിയിച്ചു. 

Read More... എലപ്പുള്ളി ബ്രൂവറി; അനുമതി നൽകിയതിൽ വൻ അഴിമതിയെന്ന് രമേശ് ചെന്നിത്തല, 'ഘടക കക്ഷികളെ വിശ്വാസത്തിലെടുത്തില്ല'

 വഖഫ് നിയമ ഭേദഗതിയില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ അന്തിമ യോഗത്തിലും പ്രതിപക്ഷം ശക്തമായ എതിര്‍പ്പുയര്‍ത്തി. ചര്‍ച്ചയ്ക്ക് തയ്യാറാകാതെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രധാന ആരോപണം. ചില വ്യവസ്ഥകളിൽ മാറ്റം വേണമെന്ന് എൻഡിഎ സഖ്യ കക്ഷികളായ ജെഡിയുവും തെലുങ്ക് ദേശം പാർട്ടിയും ആവശ്യപ്പെട്ടു. എന്നാല്‍, ബജറ്റ് സമ്മേളനത്തില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ചെയര്‍മാന്‍ ജഗദാംബിക പാൽ വ്യക്തമാക്കി. 

Asianet News Live

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്
ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ