അത്ഭുതം ഈ രക്ഷപ്പെടൽ, പ്ലാറ്റ്ഫോമിൽ നിന്ന് ട്രാക്കിലേക്ക് വീണു, ട്രാക്കിൽ 2 കുട്ടികളെയും ചേർത്തുപിടിച്ച് അമ്മ

Published : Dec 24, 2023, 11:57 AM IST
അത്ഭുതം ഈ രക്ഷപ്പെടൽ, പ്ലാറ്റ്ഫോമിൽ നിന്ന് ട്രാക്കിലേക്ക് വീണു, ട്രാക്കിൽ 2 കുട്ടികളെയും ചേർത്തുപിടിച്ച് അമ്മ

Synopsis

ട്രെയിൻ പ്ലാറ്റ്‌ഫോമിൽ നിന്ന് പുറപ്പെട്ടതിന് പിന്നാലെ നിരവധി പേർ പ്ലാറ്റ്‌ഫോമിൽ നിന്ന് ചാടി യുവതിയെയും കുട്ടികളെയും രക്ഷപ്പെടുത്തി.

പട്ന: പ്ലാറ്റ്ഫോമിൽ നിന്ന് കുട്ടികൾക്കൊപ്പം താഴേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവർക്ക് മുകളിലൂടെ ട്രെയിൻ നീങ്ങിയപ്പോൾ രണ്ട് കുട്ടികൾക്കും സുരക്ഷയൊരുക്കി യുവതി ട്രെയിനിന് നടുവിൽ കിടന്നു. ശനിയാഴ്ച ബീഹാറിലെ ബാർഹ് റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. സ്ത്രീ തന്റെ രണ്ട് കുട്ടികൾക്ക് മുകളിൽ സംരക്ഷണമൊരുക്കി ട്രാക്കിന്റെ നടുവിൽ കിടക്കുകയായിരുന്നു.  

ഭഗൽപൂരിൽ നിന്ന് ദില്ലിയിലേക്ക് ഓടുന്ന വിക്രംശില എക്‌സ്പ്രസിൽ കുടുംബത്തോടൊപ്പംപോകുകയായിരുന്നു യുവതിയും മക്കളും ട്രെയിനിൽ കയറുന്നതിനിടെ തിരക്കിൽപ്പെട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു. ആളുകൾ രക്ഷിക്കാൻ ശ്രമിച്ചപ്പോഴേക്കും ട്രെയിൻ അനങ്ങിത്തുടങ്ങി. തുടർന്ന് ആ സ്ത്രീ ട്രാക്കിന് നടുവിൽ കുട്ടികളെ ചേർത്തുപിടിച്ച് സംരക്ഷണമൊരുക്കി കിടന്നു.

ട്രെയിൻ പ്ലാറ്റ്‌ഫോമിൽ നിന്ന് പുറപ്പെട്ടതിന് പിന്നാലെ നിരവധി പേർ പ്ലാറ്റ്‌ഫോമിൽ നിന്ന് ചാടി യുവതിയെയും കുട്ടികളെയും രക്ഷപ്പെടുത്തി. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 

PREV
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ