മന്ത്രിക്കും രക്ഷയില്ല; നൈറ്റ് വാക്കിനിറങ്ങിയ പുതുച്ചേരി മന്ത്രിയുടെ ഫോണ്‍ തട്ടിപ്പറിച്ച് സംഘം, അന്വേഷണം

Web Desk   | Asianet News
Published : Mar 03, 2020, 06:12 PM ISTUpdated : Mar 03, 2020, 07:21 PM IST
മന്ത്രിക്കും രക്ഷയില്ല; നൈറ്റ് വാക്കിനിറങ്ങിയ പുതുച്ചേരി മന്ത്രിയുടെ ഫോണ്‍ തട്ടിപ്പറിച്ച് സംഘം, അന്വേഷണം

Synopsis

മന്ത്രിയാണെന്ന് തിരിച്ചറിയാതെയാകാം മോഷ്ടാക്കള്‍ മൊബൈല്‍ തട്ടിപ്പറിച്ചതെന്നാണ് പൊലീസ് നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ സൈബര്‍ സെല്‍ വിദഗ്ധര്‍ പരിശോധിച്ച് വരികയാണ്.  

ചെന്നൈ: നൈറ്റ് വാക്കിനിറങ്ങിയ പുതുച്ചേരി മന്ത്രിയുടെ ഫോണ്‍ ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ചു. പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി കമലക്കണ്ണന്റെ മൊബൈല്‍ ഫോണാണ് സംഘം തട്ടിപ്പറിച്ചത്.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സെക്യൂരിറ്റി ഇല്ലാതെ രാത്രി ബീച്ചിലൂടെ നടക്കുകയായിരുന്നു മന്ത്രി. ഇതിനിടയിൽ ബൈക്കിലെത്തിയ സംഘം ഫോണും തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മന്ത്രിയാണെന്ന് തിരിച്ചറിയാതെയാകാം മോഷ്ടാക്കള്‍ മൊബൈല്‍ തട്ടിപ്പറിച്ചതെന്നാണ് പൊലീസ് നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ സൈബര്‍ സെല്‍ വിദഗ്ധര്‍ പരിശോധിച്ച് വരികയാണ്.  

Read Also: പുതുച്ചേരി അടക്കമുള്ള സംസ്ഥാനങ്ങളിലെ വാഹനങ്ങളുടെ എൻഒസി; പിഴക്കാര്യത്തില്‍ നിര്‍ണായക തീരുമാനം

സിഎഎ; ആരിഫ് മുഹമ്മദ് ഖാന് പിന്നാലെ കിരണ്‍ ബേദിയും, പുതുച്ചേരി ഗവണ്‍മെന്‍റിന്‍റെ പ്രമേയത്തിനെതിരെ കത്ത്

പോണ്ടിച്ചേരി വാഹന രജിസ്ട്രേഷന്‍; സര്‍ക്കാരിനെതിരെ ഹൈക്കോടതി

PREV
click me!

Recommended Stories

ഭീകരരുടെ പദ്ധതികൾ തകര്‍ത്തെറിഞ്ഞ് സേന! ജമ്മു കശ്മീരിൽ ഭീകര ഒളിത്താവളം തകർത്തു, എസ്എൽആർ റൈഫിളും തിരകളും പിടികൂടി
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ