
കൊൽക്കത്ത : ബിരിയാണി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചേരുവകളും മസാലകളും പുരുഷ ലൈംഗികാസക്തി കുറയ്ക്കുമെന്ന് ആരോപിച്ച് ബംഗാളിലെ കടകൾ അടപ്പിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ്. കൂച്ച് ബെഹാറിലെ രണ്ട് പ്രാദേശിക ബിരിയാണി കടകൾ അടച്ച് പൂട്ടിക്കുകയായിരുന്നു മമത ബാനർജി സർക്കാരിലെ മുൻ മന്ത്രി രവീന്ദ്ര നാഥ് ഘോഷ്.
പുരുഷന്റെ ലൈംഗികാസക്തി കുറയ്ക്കുന്ന ചേരുവകളാണ് ബിരിയാണി ഉണ്ടാക്കാൻ ഉപയോഗിക്കുന്നതെന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്തെ ജനങ്ങൾക്ക് പരാതിയുണ്ടെന്ന് രവീന്ദ്ര നാഥ് ഘോഷ് പറഞ്ഞു. ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ പ്രദേശത്ത് ബിരിയാണി വിൽക്കുന്നുണ്ടെന്നും ലൈസൻസില്ലാതെയാണ് കടകൾ പ്രവർത്തിക്കുന്നതെന്നും കൂച്ച് ബിഹാർ മുനിസിപ്പാലിറ്റിയുടെ നിലവിലെ ചെയർമാൻ കൂടിയായ അദ്ദേഹം ആരോപിച്ചു. "എല്ലാ പരാതികൾക്കും ശേഷം ഞങ്ങൾ ഇവിടെയെത്തി, കടകൾക്ക് ട്രേഡ് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി, അതിനാൽ കടകൾ പൂട്ടി," അദ്ദേഹം പറഞ്ഞു.
Read More : ലൈംഗിക പീഡന പരാതി; സിവിക് ചന്ദ്രന്‍ കൊയിലാണ്ടി പൊലീസിൽ സ്റ്റേഷനില്‍ ഹാജരായി