കാര്‍ഗിലില്‍ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിച്ച മോദിയുടെ മനസ് നിറച്ച് ആ വൈകാരിക കൂടികാഴ്ച

Published : Oct 24, 2022, 01:50 PM ISTUpdated : Oct 24, 2022, 01:51 PM IST
 കാര്‍ഗിലില്‍ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിച്ച മോദിയുടെ മനസ് നിറച്ച് ആ വൈകാരിക കൂടികാഴ്ച

Synopsis

അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായി മോദിക്കൊപ്പം ഉള്ള 2001-ലെ ചിത്രം യുവ സൈനിക ഉദ്യോഗസ്ഥൻ കൈമാറിയപ്പോള്‍ അത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചത് ഒരു തരത്തില്‍ വൈകാരിക സംഗമമായിരുന്നു.

ദില്ലി: കാര്‍ഗിലില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ മറ്റൊരു അപൂര്‍വ്വ കൂടികാഴ്ചയും നടത്തി. മേജര്‍ അമിത് എന്ന യുവ സൈനികനുമായുള്ള കൂടികാഴ്ചയാണ് വൈകാരീകമായത്. 2001 ലാണ് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി അമിതിനെ കണ്ടത്. അതിന് ശേഷം ദീപാവലി ദിനത്തില്‍ കാര്‍ഗിലിലാണ് ഇവര്‍ കണ്ടുമുട്ടിയത്. 

അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായി മോദിക്കൊപ്പം ഉള്ള 2001-ലെ ചിത്രം യുവ സൈനിക ഉദ്യോഗസ്ഥൻ കൈമാറിയപ്പോള്‍ അത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചത് ഒരു തരത്തില്‍ വൈകാരിക സംഗമമായിരുന്നു. ഗുജറാത്തിലെ ബലാചാഡിയിലെ സൈനിക് സ്‌കൂളിൽ വച്ചാണ് മേജർ  അമിത് മോദിയെ 2001ല്‍ കണ്ടത്.അവിടുത്തെ വിദ്യാര്‍ത്ഥിയായിരുന്നു അന്ന് അമിത്. 2001 ഒക്ടോബറിൽ സംസ്ഥാന മുഖ്യമന്ത്രിയായി അധികാരമേറ്റ് നവംബറിലാണ് അന്ന് മോദി സ്കൂൾ സന്ദർശിച്ചത്.

“ഇന്ന് അവർ വീണ്ടും കാർഗിലിൽ കണ്ടുമുട്ടി, അത് വളരെ വൈകാരികമായ കൂടിക്കാഴ്ചയായിരുന്നു,” ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥൻ ഈ  സംഗമത്തെ വിശേഷിപ്പിച്ചു. അമിതും മറ്റൊരു വിദ്യാർത്ഥിയും മോദിയിൽ നിന്ന് ഷീൽഡ് സ്വീകരിക്കുന്നതാണ് അമിത് മോദിക്ക് സമ്മാനിച്ച  ചിത്രത്തില്‍ ഉള്ളത്.

2014ൽ പ്രധാനമന്ത്രിയായതിനുശേഷം എല്ലാ വർഷവും ദീപാവലിക്ക്  സായുധ സേനാംഗങ്ങൾക്കൊപ്പം ആഘോഷിക്കുന്ന പതിവ് പിന്തുടർന്ന് പ്രധാനമന്ത്രി മോദി. ഇത്തവണ കാർഗിലിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചത്.

ഇതിനപ്പുറം മറ്റൊരു സന്തോഷമില്ല.രാജ്യത്തെ ഓരോ ഉത്സവവും സ്നേഹത്തിന്‍റെ സന്ദേശമാണ് നൽകുന്നത്. കാർഗിലിൽ നമ്മുടെ സൈന്യത്തിന്‍റെ പോരാട്ടം സമാനതകളില്ലാത്തതായിരുന്നു .അത് നേരിട്ട് മനസിലാക്കാൻ തനിക്ക് സാധിച്ചിരുന്നു. രാജ്യസ്നേഹം ദൈവസ്നേഹത്തിന് തുല്യമാണ്.ത്യാഗവും, സഹനവും, സ്നേഹവും ചേർന്നതാണ് പുതിയ ഇന്ത്യ. തീവ്രവാദത്തിന്‍റെ കൂടി അന്ത്യത്തിന്‍റെ പ്രതീകമാണ് ദീപാവലി.കാർഗിലിൽ തീവ്രവാദത്തിന്‍റെ വേരറുക്കാൻ നമ്മുടെ സൈന്യത്തിനായെന്നും പ്രധാനമന്ത്രി പറഞ്ഞു.

യുദ്ധമെന്നത് അവസാനത്തെ വഴിമാത്രമാണ് .സമാധാന  ശ്രമങ്ങളിലൂടെയുള്ള പ്രശ്ന പരിഹാരത്തിനാണ് സർക്കാർ മുൻതൂക്കം നൽകുന്നത്. വനിതകൾ സൈന്യത്തിന്‍റെ ശക്തി കൂട്ടുമെന്നും മോദി പറഞ്ഞു.

'സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷം,തീവ്രവാദത്തിൻ്റെ അന്ത്യത്തിൻ്റെ പ്രതീകം കൂടിയാണ് ദീപാവലി'

അ‌യോധ്യയിൽ തെളിഞ്ഞത് 15 ലക്ഷം ചെരാതുകൾ, ആഘോഷത്തിൽ മോദിയും -വീഡിയോ

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി