ജയ് ശ്രീറാം വിളിച്ചതിന് ആക്രമിച്ചെന്ന് ബിജെപി; ബംഗാളിലെ മതിഗാരയില്‍ ബിജെപി ബന്ദ്

Published : Apr 29, 2024, 11:04 AM IST
ജയ് ശ്രീറാം വിളിച്ചതിന് ആക്രമിച്ചെന്ന് ബിജെപി; ബംഗാളിലെ  മതിഗാരയില്‍ ബിജെപി ബന്ദ്

Synopsis

തൃണമൂല്‍ കോൺഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പതിനഞ്ച് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു എന്നാണ് ബിജെപി അറിയിക്കുന്നത്. ഇവര്‍ ആശുപത്രിയിലാണെന്നും ബിജെപി അറിയിക്കുന്നു. 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മതിഗാരയില്‍ ഇന്ന് ബിജെപി ബന്ദ്. സിലിഗുരി ജില്ലയിലാണ് മതിഗാര. ജയ് ശ്രീറാം വിളിച്ചതിന് തൃണമൂല്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് ബന്ദ്. 

തൃണമൂല്‍ കോൺഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പതിനഞ്ച് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു എന്നാണ് ബിജെപി അറിയിക്കുന്നത്. ഇവര്‍ ആശുപത്രിയിലാണെന്നും ബിജെപി അറിയിക്കുന്നു. 

മതിഗാരയില്‍ മാത്രമാണ് ബന്ദ്. പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ റോഡിലിറങ്ങി പ്രകടനവും നടത്തി. ഇതിന്‍റെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 

Also Read:- ഇപി ജാവദേക്കറെ കണ്ടത് പിണറായിയുടെ അറിവോടെ, ശോഭ സുരേന്ദ്രൻ പറയുന്ന കള്ളങ്ങള്‍ ഉടൻ പൊളിയും: ദല്ലാള്‍ നന്ദകുമാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം