ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; ഷെട്ടറിനെതിരെ ടി മഹേഷ് മത്സരിക്കും

Published : Apr 17, 2023, 08:18 PM IST
ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; ഷെട്ടറിനെതിരെ ടി മഹേഷ് മത്സരിക്കും

Synopsis

ജഗദീഷ് ഷെട്ടറിനെതിരെ മഹേഷ്‌ തെങ്കിൻകായ് മത്സരിക്കും.

ബെ​ഗളൂരു: ബിജെപിയുടെ മൂന്നാം സ്ഥാനാർഥി പട്ടിക പുറത്ത്. 10 സ്ഥാനാർഥികളെ ആണ് പ്രഖ്യാപിച്ചത്. ഇനി രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കൂടി പ്രഖ്യാപിക്കാൻ ബാക്കിയുണ്ട്. ജഗദീഷ് ഷെട്ടറിനെതിരെ മഹേഷ്‌ തെങ്കിൻകായ് മത്സരിക്കും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ആണ് മഹേഷ്‌ തെങ്കിൻകായ്.  മഹാദേവ പുര മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ അരവിന്ദ് ലിംബാവലിയുടെ ഭാര്യ മഞ്ജുള മത്സരിക്കും. ഷിമോഗ മണ്ഡലത്തിൽ ഇത് വരെ സ്ഥാനാർഥിയായില്ല. മുൻ ഉപമുഖ്യമന്ത്രി ഈശ്വരപ്പ ഒഴിഞ്ഞ മണ്ഡലമാണിത്. മകൻ കാന്തേഷിന് വേണ്ടി സജീവമായി ചരട് വലിക്കുകയാണ് ഈശ്വരപ്പ. മാൻവി മണ്ഡലത്തിലും സ്ഥാനാർഥി ആയില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ, എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമിടും
പശ്ചിമേഷ്യൻ സംഘർഷം: ഇടപെടലുമായി ഇന്ത്യ, വിദേശകാര്യ മന്ത്രി ജയ്ശങ്കർ ഇറാനുമായി സംസാരിച്ചു, ബന്ധം തുടരും