
ഉല്‍ഹസ്നനഗര്‍: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‍നാവിസിനെ പ്രശംസിക്കുമ്പോള്‍ നാക്കുപിഴച്ച് ബിജെപി സ്ഥാനാര്‍ത്ഥി. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശപത്രിക നല്‍കിയ ശേഷം പ്രതികരിക്കുമ്പോഴാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ കുമാര്‍ ഐലനിക്ക് നാക്കു പിഴച്ചത്.
തനിക്ക് വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം നല്‍കിയതിന് ഫട്നാവിസിന് നന്ദി അറിയിച്ച കുമാര്‍ പക്ഷേ മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നതിന് പകരം പ്രധാനമന്ത്രി എന്നാണ് വിശേഷണം നല്‍കിയത്. മുമ്പും ഇത്തരം നാക്കുപിഴകളിലൂടെ അബദ്ധത്തില്‍ പെട്ടിട്ടുള്ള നേതാവാണ് കുമാര്‍.
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ അവസരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുമ്പോള്‍ ആര്‍ട്ടിക്കിള്‍ 370ന് പകരം 307 എന്നാണ് കുമാര്‍ പറഞ്ഞത്. എന്തായാലും തെരഞ്ഞെടുപ്പിനിടെ വന്ന നാക്കുപിഴ കുമാറിന്‍റെ എതിരാളികള്‍ ഏറ്റെടുത്തിട്ടുണ്ട്. സ്വന്തം മുഖ്യമന്ത്രിയെ പോലും അറിയാത്ത കുമാര്‍ എങ്ങനെയാണ് മണ്ഡലത്തിന്‍റെ വികസന കാര്യങ്ങള്‍ നോക്കുക എന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam