കർണാടകയിലും ബിജെപി; കോൺഗ്രസ് - ജെഡിഎസ് ശക്തി കേന്ദ്രങ്ങളില്‍ അട്ടിമറി വിജയം

By Web TeamFirst Published Nov 10, 2020, 5:05 PM IST
Highlights

കോൺഗ്രസ് ജെഡിഎസ് ശക്തി കേന്ദ്രങ്ങളിലാണ് ബിജെപിയുടെ അട്ടിമറി വിജയം നേടിയത്. യെദ്യുരപ്പയുടെ അഭിമാന പോരാട്ടമെന്നാണ് തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചിരുന്നത്. 

ബെംഗളൂരു: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകത്തിൽ രണ്ട് മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. ബാംഗ്ലൂർ ആർ ആർ നഗർ, തുംകൂർ ജില്ലയിലെ സിറ എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് ജെഡിഎസ് ശക്തി കേന്ദ്രങ്ങളിലാണ് ബിജെപിയുടെ അട്ടിമറി വിജയം നേടിയത്. യെദ്യുരപ്പയുടെ അഭിമാന പോരാട്ടമെന്നാണ് തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചിരുന്നത്. ആർ ആർ നഗറിൽ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് വന്ന മുനിര്തന 67790 വോട്ട് ഭൂരിപക്ഷമാണ് നേടിയത്. കാലങ്ങളായുള്ള ജെഡിഎസ് കോട്ടയായ സിറയിൽ 12949 വോട്ടിന്റെ ഭൂരിപക്ഷമാണ് രാജേഷ് ഗൗഡ നേടിയത്.

രാജ്യത്ത് 10 സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി മുന്നേറ്റം തുടരുകയാണ്. ഗുജറാത്തിൽ എട്ടിൽ മൂന്നിടത്ത് ബിജെപി വിജയിച്ചു. അഞ്ചിടങ്ങളില്‍ ബിജെപിയാണ് മുന്നേറുകയാണ്. ഉത്തർപ്രദേശിൽ ഏഴ് സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ അഞ്ചിടത്തും ബിജെപി ലീഡ് ചെയ്യുമ്പോൾ ബിഎസ്പി, എസ്പി, സ്വതന്ത്രർ എന്നിവർ ഒരോ സീറ്റിലും മുന്നേറ്റം തുടരുകാണ്. ജാർഖണ്ഡിൽ ഒരിടത്ത് ബിജെപിയും ഒരിടത്ത് കോണ്‍ഗ്രസും മുന്നേറുമ്പോൾ നാഗാലാൻഡിൽ രണ്ട് സീറ്റുകളിലും സ്വതന്ത്രർക്കാണ് ലീഡ്. 

അതേസമയം, ഒഡിഷയിലാകട്ടെ ബിജെപിയെ പിന്നിലാക്കി ബിജു ജനതാദൾ മുന്നേറുന്നു. ഛത്തീസ്ഗഡിലും ഹരിയാനയിലും കോൺഗ്രസ് മുന്നേറുമ്പോൾ, തെലങ്കാനയി ബിജെപിയും ലീഡ് ചെയ്യുന്നു. മണിപ്പൂരില്‍ രണ്ടിടത്ത് ബിജെപിയും ഒരിച്ചത് സ്വതന്ത്രനും ജയിച്ചു. രണ്ടിടത്ത് ബിജെപിക്കാണ് ലീഡ്.

click me!