
ഉദ്ധവ് താക്കറേയുടെ ( Uddhav Thackeray) അഭാവത്തില്‍ മഹാരാഷ്ട്രയിലെ മന്ത്രിമാരുടെ യോഗം ശരദ് പവാര്‍ (Sharad Pawar) നയിക്കുന്നതിനെതിരെ ബിജെപി (BJP). നവംബറില്‍ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ടി വന്ന ശിവസേനാ (Shiv Sena ) നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ വിശ്രമത്തിലാണ്. ഈ സമയത്ത് ഉപമുഖ്യമന്ത്രി അജിത് പവാര്‍ നേതൃത്വം വഹിക്കേണ്ട സ്ഥാനത്താണ് മന്ത്രിമാരുടെ യോഗം ശരദ് പവാര്‍ വിളിച്ചത്. ഇതിനെതിരെയാണ് ബിജെപി വക്താവ് രാം കദം രംഗത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ചുമതല അദ്ദേഹത്തിന്‍റെ അഭാവത്തില്‍ ചെയ്യേണ്ടത് ഉപമുഖ്യമന്ത്രിയല്ലേയെന്നാണ് ബിജെപി ചോദിക്കുന്നത്.
ഉദ്ധവ് താക്കറേയുടെ അഭാവത്തില്‍ ശരദ് പവാര്‍ ആക്ടിംഗ് സിഎം ആയോയെന്നാണ് വിമര്‍ശനം. മഹാരാഷ്ട്രാ വികാസ് അഘാഡിയുടെ ചെയര്‍പേഴ്സണായ ശരദ് പവാറിന് മന്ത്രിമാരെ വിളിച്ചുകൂട്ടാനുള്ള അധികാരത്തേയും ബിജെപി ചോദ്യം ചെയ്യുന്നു. അത്തരം യോഗങ്ങള്‍ നയിക്കാന്‍ എന്‍സിപി നേതാവായ ശരദ് പവാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം വഹിക്കണം. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ആ പദവി ശരദ് പവാറിന് നല്‍കാത്തത്. ഇത് രണ്ടും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും ബിജെപി നേതാവും വക്താവുമായ രാം കദം ചൂണ്ടിക്കാണിക്കുന്നു. ശിവസേന മഹാരാഷ്ട്ര സര്‍ക്കാരില്‍ ഇപ്പോള്‍ ഒരിടത്തുമില്ലെന്ന വസ്തുത നമ്മുക്ക് അവഗണിക്കാനാവില്ലെന്നും രാം കദം പറയുന്നു. ഏറ്റവും സുപ്രധാനമായ ചുമതലകള്‍ എല്ലാം കൈകാര്യം ചെയ്യുന്നത് എന്‍സിപി നേതാക്കളാണ്. ശിവസേന എന്നത് പേരിന് മാത്രമായി മാറിയിരിക്കുന്നു.
മുഖ്യമന്ത്രി അദ്ദേഹത്തിന്‌റെ ഓഫീസിലേക്ക് പോവുന്നത് കൂടിയില്ല. ഇത്തരം സംഭവം ആദ്യമായിട്ടാണെന്നും രാം കദം ന്യൂസബിളിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അഞ്ച് തവണയാണ് മുഖ്യമന്ത്രി ഓഫീസിലേക്ക് എത്തിയത്. അതില്‍ തന്നെ മൂന്ന് തവണ ലോബിയില്‍ നിന്ന് അദ്ദേഹം തിരിച്ചുപോരുകയാണ് ഉണ്ടായത്. ഇത് അദ്ദേഹം അസുഖബാധിതനായിരുന്ന കാലത്തേക്കുറിച്ചല്ലെന്നും രാം കദം കൂട്ടിച്ചേര്‍ക്കുന്നു. ഇത് അംഗീകരിക്കാന്‍ പറ്റുന്ന പ്രവണതയല്ലെന്നും രാം കദം പറയുന്നു. ഉദ്ധവ് ജോലി ചെയ്യുന്നത് രണ്ട് മണിക്കൂര്‍ മാത്രമാണ്.
സംസ്ഥാനത്തിന് ആവശ്യം മുഴുവന്‍ സമയം ജോലി ചെയ്യുന്ന മുഖ്യമന്ത്രിയേ ആണ്. മുഖ്യമന്ത്രി പദമെന്നത് പാര്‍ട്ട് ടൈം ജോലി അല്ല. ഇത് സംസ്ഥാനത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്നും രാം കദം കുറ്റപ്പെടുത്തുന്നു. കൈക്കൂലിയെന്ന ഒറ്റ കാര്യം മാത്രമാണ് സംസ്ഥാനത്ത് കൃത്യമായി നടക്കുന്നതെന്നും രാം കദം ആരോപിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam