ബിജെപിയുടെ അപകീർത്തി പ്രചാരണത്തിനെതിരെ പരാതി നൽകിയിട്ട് നടപടിയില്ല: ഹൈക്കോടതിയെ സമീപിക്കുമെന്ന് അതിഷി

Published : Apr 07, 2024, 03:10 PM IST
ബിജെപിയുടെ അപകീർത്തി പ്രചാരണത്തിനെതിരെ പരാതി നൽകിയിട്ട് നടപടിയില്ല:  ഹൈക്കോടതിയെ സമീപിക്കുമെന്ന് അതിഷി

Synopsis

ബിജെപി പരാതി നൽകിയാൽ ഉടൻ നടപടിയെടുക്കുന്ന കമ്മീഷൻ, ബിജെപിക്കെതിരായ പരാതിയിൽ അനങ്ങുന്നില്ലെന്ന് മന്ത്രി അതിഷി

ദില്ലി: ബിജെപിയുടെ അപകീർത്തി പ്രചാരണത്തിനെതിരെ പരാതി നൽകി രണ്ട് ദിവസമായിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തില്ലെന്ന് ആംആദ്മി പാർട്ടി. ബിജെപി പരാതി നൽകിയാൽ ഉടൻ നടപടിയെടുക്കുന്ന കമ്മീഷൻ, ബിജെപിക്കെതിരായ പരാതിയിൽ അനങ്ങുന്നില്ലെന്ന് ദില്ലി മന്ത്രി അതിഷി മർലേന കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയുടെ ആയുധമായി മാറിയെന്നും ഇതിൽ ആശങ്കയുണ്ടെന്നും അതിഷി പറഞ്ഞു. 

'തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ല'; നദ്ദക്ക് കത്തയച്ച് ഖുശ്ബു; ആരോ​ഗ്യകാരണങ്ങളാലെന്ന് വിശദീകരണം

ആം ആദ്മി പാർട്ടി നേതാക്കൾ കോഴ വാങ്ങിയെന്ന ബോർഡുകൾ സ്ഥാപിച്ചതിനെതിരെയായിരുന്നു പരാതി. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അതിഷി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി
ഒഡിഷയിൽ കലാപം; മാൽക്കൻഗിരി ജില്ലയിൽ 160 ലേറെ വീടുകൾ ആക്രമിക്കപ്പെട്ടു; ഇൻ്റർനെറ്റ് നിരോധനം നീട്ടി