
ദില്ലി: ബുർഖ പോലുള്ള വസ്ത്രങ്ങൾ ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി ദില്ലി ബിജെപി. നാളെ ദില്ലിയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കത്ത് നല്‍കിയത്. കള്ളവോട്ട് തടയാൻ ഇത്തരത്തിൽ വസ്ത്രം ധരിച്ചെത്തുന്നവരെയും, അവരുടെ തിരിച്ചറിയൽ രേഖകളും പരിശോധിക്കാൻ വേണ്ടത്ര വനിതാ ഉദ്യോഗസ്ഥരെ പോളിംഗ് ബൂത്തുകളിൽ വിന്യസിക്കണമെന്നും ബിജെപി കത്തിൽ ആവശ്യപ്പെടുന്നു. ദില്ലിയിലെ ബിജെപി സ്ഥാനാർത്ഥികളുടെ പ്രചാരണ ചുമതലയുള്ള നേതാക്കളാണ് കത്ത് നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam