അപ്രതീക്ഷിതം, ആ 6 പേരിൽ പ്ര​ഗ്യാ സിങ് ഠാക്കൂറും; ഭോപ്പാലിൽ ഇക്കുറി പ്ര​ഗ്യയുടെ പേര് വെട്ടി ബിജെപി

Published : Mar 03, 2024, 03:51 PM ISTUpdated : Mar 03, 2024, 04:01 PM IST
അപ്രതീക്ഷിതം, ആ 6 പേരിൽ പ്ര​ഗ്യാ സിങ് ഠാക്കൂറും;  ഭോപ്പാലിൽ ഇക്കുറി പ്ര​ഗ്യയുടെ പേര് വെട്ടി ബിജെപി

Synopsis

സിറ്റിങ് എംപിമാരിൽ ആറ് പേർക്കാണ് സീറ്റ് നിഷേധിച്ചത്. വിദിഷയിൽ നിന്നാണ് ശിവരാജ് സിങ് ചൗഹാൻ ജനവിധി തേടുന്നത്.

ഭോപ്പാൽ: മധ്യപ്രദേശിൽ ലോക്സഭാ തെരഞ്ഞെടുപ്പ് മത്സരത്തിനായി ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ വിവാദ നേതാവ് പ്ര​ഗ്യ സിങ് ഠാക്കൂറിനെ ഒഴിവാക്കി. ഭോപ്പാൽ സിറ്റിങ് എംപിയായിരുന്നു പ്ര​ഗ്യാ സിങ്. മധ്യപ്രദേശിലെ 29 മണ്ഡലങ്ങളിലേക്ക് 24 ഇടത്തും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 2019-ൽ 28 സീറ്റുകളും ബിജെപി നേടിയിരുന്നു.  അതേസമയം, മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ടിക്കറ്റ് നൽകി.

സിറ്റിങ് എംപിമാരിൽ ആറ് പേർക്കാണ് സീറ്റ് നിഷേധിച്ചത്. വിദിഷയിൽ നിന്നാണ് ശിവരാജ് സിങ് ചൗഹാൻ ജനവിധി തേടുന്നത്. കേന്ദ്ര നേതൃത്വത്തിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരോട് നന്ദിയുള്ളവനാണെന്ന് ചൗഹാൻ മാധ്യമങ്ങളോട് പറഞ്ഞു. മധ്യപ്രദേശിലെ 29 ലോക്‌സഭാ സീറ്റുകളിലും ബിജെപി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More... 8,470 കോടി എവിടെ? കണക്കുകൾ പുറത്തുവിട്ട് ആർബിഐ; 2000 മാറാൻ ഇനി ഒരേ ഒരു വഴി മാത്രം

സംസ്ഥാനത്തെ ബിജെപി കോട്ടയാണ് വിദിഷ. 1991ൽ അടൽ ബിഹാരി വാജ്‌പേയിയും 2009ലും 2014ലും മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജും ഇവിടെ നിന്ന് വിജയിച്ചു. ​ഗുണയിൽ നിന്നാണ്  ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുക. ചൗഹാൻ്റെ വിശ്വസ്തരായ നാല് പേർക്ക് ടിക്കറ്റ് ലഭിച്ചു. ഭോപ്പാൽ മുൻ മേയർ അലോക് ശർമ്മ ഭോപ്പാലിൽ നിന്നും സംസ്ഥാന കിസാൻ മോർച്ച തലവൻ ദർശൻ സിംഗ് ചൗധരി ഹോഷംഗബാദിൽ നിന്നും മത്സരിക്കും. 

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു