പശ്ചിമബംഗാളിലെ അസൻസോളിൽ ബിജെപി സ്ഥാനാർത്ഥി പിൻമാറി; ചില കാരണങ്ങളാലെന്ന് വിശദീകരണം

Published : Mar 03, 2024, 02:47 PM IST
പശ്ചിമബംഗാളിലെ അസൻസോളിൽ ബിജെപി സ്ഥാനാർത്ഥി പിൻമാറി; ചില കാരണങ്ങളാലെന്ന് വിശദീകരണം

Synopsis

പശ്ചിമബം​ഗാളിലെ ജനങ്ങളുടെ ശക്തിയുടെ ഫലമാണിതെന്ന് അഭിഷേക് ബാനർജി ട്വീറ്റ് ചെയ്തു.

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ബിജെപി സ്ഥാനാർത്ഥി പിന്മാറി. അസൻസോൾ മണ്ഡലത്തിൽ മത്സരിക്കാനിരുന്ന പവൻ സിം​ഗാണ് ചില കാരണങ്ങളാൽ മത്സരിക്കുന്നില്ലെന്ന് അറിയിച്ചത്. പ്രമുഖ ഭോജ്പുരി ​ഗായകനാണ് പവൻ സിം​ഗ്. തൃണമൂൽ കോൺ​ഗ്രസ് നേതാവ് ശത്രുഘ്നൻ സിൻഹയാണ് മണ്ഡലത്തിലെ നിലവിലെ എംപി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ പവൻ സിം​ഗ് നേരത്തെ നടത്തിയ പ്രസ്താവനകൾ വലിയ ചർച്ചയായിരുന്നു. പിൻമാറ്റത്തെ തൃണമൂൽ കോൺ​ഗ്രസ് പരിഹസിച്ചു. പശ്ചിമബം​ഗാളിലെ ജനങ്ങളുടെ ശക്തിയുടെ ഫലമാണിതെന്ന് അഭിഷേക് ബാനർജി ട്വീറ്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിക്ഷിത് വൈബ്രന്റ് വില്ലേജ് പരിപാടിയിൽ യുവ വോളന്റിയർമാരുമായി സംവദിച്ച് പ്രധാനമന്ത്രി, അതിർത്തി ഗ്രാമങ്ങൾ സന്ദർശിക്കാൻ ആഹ്വാനം
സംരക്ഷണ കവചവുമായി മുഖ്യമന്ത്രി, 'മകൾ വിദ്യാർത്ഥി പ്രതിഷേധത്തിൽ പങ്കെടുത്തതിന് മന്ത്രിയെ ട്രോളണ്ട', പ്രതികരിച്ച് ഹിമന്ത ബിശ്വ ശർമ്മ