പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം: ബിജെപി 40 ഭാരവാഹികളെ പുറത്താക്കി

By Web TeamFirst Published Sep 29, 2019, 9:37 PM IST
Highlights

പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പഞ്ചായത്ത് തെര‍ഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കിയവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 

ഡെറാഡൂണ്‍: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ 40 പ്രവര്‍ത്തകരെ ബിജെപി പുറത്താക്കി. പാര്‍ട്ടി ഔദ്യോഗിക ചുമതലകള്‍ വഹിക്കുന്നവരെയാണ് പുറത്താക്കിയത്. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പഞ്ചായത്ത് തെര‍ഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കിയവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 

പാര്‍ട്ടി അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് ബിജെപി ഉത്തരാഖണ്ഡ് സംസ്ഥാന പ്രസിഡന്‍ഖ് അജയ് ഭട്ട് പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്‍റ്, മണ്ഡലം പ്രസിഡന്‍റ്, മണ്ഡലം സെക്രട്ടറി എന്നിവരടക്കമുള്ള നേതാക്കളെയാണ് പുറത്താക്കിയത്. ഒക്ടോബര്‍ ആറ് മുതല്‍ 16വരെയാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

click me!