മഹാരാഷ്ട്രയിൽ ബിജെപി പരാജയം ഉറപ്പിച്ചു, കള്ളപ്പണ വിതരണം പരാജയഭീതി കൊണ്ടെന്ന് രമേശ് ചെന്നിത്തല

Published : Nov 19, 2024, 05:50 PM IST
മഹാരാഷ്ട്രയിൽ ബിജെപി പരാജയം ഉറപ്പിച്ചു, കള്ളപ്പണ വിതരണം പരാജയഭീതി കൊണ്ടെന്ന് രമേശ് ചെന്നിത്തല

Synopsis

ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയെ അഞ്ചു കോടി രൂപയുടെ കള്ള പണവുമായി  ജനക്കൂട്ടം കയ്യോടെ പിടികൂടിയിരിക്കുന്നു.

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി തോൽവി ഉറപ്പിച്ചിരിക്കുകയാണെന്നും  അതുകൊണ്ടാണ് കള്ളപണം വിതരണം ചെയ്യാൻ ബി ജെ പി ഇറങ്ങിയതെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മഹാരാഷ്ട്ര എഐസിസി ഇൻചാർജുമായ രമേശ് ചെന്നിത്തല പറഞ്ഞു.ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയെ അഞ്ചു കോടി രൂപയുടെ കള്ള പണവുമായി  ജനക്കൂട്ടം കയ്യോടെ പിടികൂടിയിരിക്കുന്നു.പരാജയഭീതി പൂണ്ട ബിജെപി സംസ്ഥാന മൊട്ടാകെ കള്ളപ്പണമൊഴുക്കി വോട്ട് വിലയ്ക്ക് വാങ്ങി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ആണ് ശ്രമിക്കുന്നത്. ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.

സംസ്ഥാനത്തെ നിരവധി മണ്ഡലങ്ങളിൽ കോടിക്കണക്കിന് രൂപ ഇവർ ഒഴുക്കിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഭരണ സംവിധാനത്തെ ഒട്ടാകെ ഇതിനായി ഉപയോഗിക്കുകയാണ്. പോലീസ് വാഹനങ്ങളിൽ കള്ളപ്പണം കെടുത്തുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇക്കാര്യം കാട്ടി മഹാവികാസ് അഗാഡി നേതാക്കൾ ഇലക്ഷൻ കമ്മീഷനും സംസ്ഥാന സർക്കാരിനും പരാതി നൽകിയെങ്കിലും ഒന്നുമുണ്ടായില്ല.സംസ്ഥാനമൊട്ടാകെ ഒഴുക്കിയ കള്ളപ്പണത്തിന്റെ വിവരശേഖരം നടത്താൻ ഇലക്ഷൻ കമ്മീഷൻ തയ്യാറാകണം.ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ഈ ശ്രമത്തിനെതിരെ ആത്മാഭിമാനമുള്ള മഹാരാഷ്ട്രീയർ ശക്തമായി പ്രതികരിക്കുമെന്നും ചെന്നിത്തല പറഞ്ഞു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?