​ഗുജറാത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടി, സംസ്ഥാന ജനറൽ സെക്രട്ടറി രാജിവെച്ചു; കാരണം ​ഗ്രൂപ്പ് വഴക്ക്

Published : Aug 05, 2023, 04:00 PM ISTUpdated : Aug 05, 2023, 04:10 PM IST
​ഗുജറാത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടി, സംസ്ഥാന ജനറൽ സെക്രട്ടറി രാജിവെച്ചു; കാരണം ​ഗ്രൂപ്പ് വഴക്ക്

Synopsis

വിവിധ പാർട്ടി നേതാക്കൾക്ക് വകുപ്പുകൾ വിഭജിച്ച് നൽകിയതിൽ ഗുജറാത്ത് ബിജെപി അധ്യക്ഷൻ സി ആർ പാട്ടീൽ അഴിമതി നടത്തിയെന്ന് ആരോപണമുയർന്നിരുന്നു.

അഹമ്മദാബാദ്: ഗുജറാത്തിലെ പ്രധാന ബിജെപി നേതാവ് സ്ഥാനം രാജിവെച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന പ്രദീപ് സിൻഹ് വഗേലയാണ് സ്ഥാനം രാജിവെച്ചത്. ഗാന്ധിനഗറിലെ പാർട്ടിയുടെ സംസ്ഥാന ആസ്ഥാനമായ ശ്രീ കമലത്തിന്റെ ചുമതലയുള്ള നേതാവായിരുന്നു വഗേല. വിവിധ പാർട്ടി നേതാക്കൾക്ക് വകുപ്പുകൾ വിഭജിച്ച് നൽകിയതിൽ ഗുജറാത്ത് ബിജെപി അധ്യക്ഷൻ സി ആർ പാട്ടീൽ അഴിമതി നടത്തിയെന്ന് ആരോപണമുയർന്നിരുന്നു.

ആരോപണമുന്നയിച്ചതിന്  മൂന്ന് ബിജെപി പ്രവർത്തകരെ ദക്ഷിണ ഗുജറാത്തിൽ നിന്ന് സൂറത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ചൌര്യസി മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ സന്ദീപ് ദേശായിയാണ് പരാതി നൽകിയത്. സമാനമായ മറ്റൊരു കേസിൽ പാട്ടീലിനെ അപകീർത്തിപ്പെടുത്തിയതിന് ജിനേന്ദ്ര ഷായെ സൂറത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

Read More... നിയമസഭക്ക് മുന്നിൽ നാജപ ഘോഷയാത്ര നടത്തും, കോൺഗ്രസ് നിലപാട് ഇരട്ടത്താപ്പ്; മന്ത്രി റിയാസിനെ വിമർശിച്ച് സുരേന്ദൻ

വിവാദങ്ങൾക്ക് പിന്നാലെ,  ഏപ്രിലിൽ ജനറൽ സെക്രട്ടറി ഭാർഗവ് ഭട്ടിനെ പാർട്ടിയുടെ തലപ്പത്ത് നിന്ന് ഒഴിവാക്കുകയും ചെയ്തു. ഈ സംഭവ വികാസങ്ങളുടെ തുടർച്ചയാണ് പ്രദീപ് സിൻഹ് വ​ഗേലയുടെ രാജി. 

Asianet News Live

PREV
click me!

Recommended Stories

ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ
ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി