അമരീന്ദർ ദില്ലിയിലേക്ക്, തിരക്കിട്ട നീക്കവുമായി ബിജെപിയും; കർഷകരെ ഒപ്പം നിർത്താൻ പുതിയ തന്ത്രം

Published : Sep 28, 2021, 04:40 PM IST
അമരീന്ദർ ദില്ലിയിലേക്ക്, തിരക്കിട്ട നീക്കവുമായി ബിജെപിയും; കർഷകരെ ഒപ്പം നിർത്താൻ പുതിയ തന്ത്രം

Synopsis

അമരീന്ദർ സിംഗിലൂടെ കർഷക സമരം അവസാനിപ്പിക്കാൻ ബിജെപി തിരക്കിട്ട നീക്കം നടത്തുകയാണ്. ഇതിന്റെ ഭാ​ഗമായാണ് അമരീന്ദറിന്റെ ദില്ലി യാത്രയെന്നാണ് വിവരം.  

ദില്ലി: പഞ്ചാബ് (Punjab) കോൺ​ഗ്രസിൽ (Congress) പ്രതിസന്ധി തുടരുന്നതിനിടെ മുൻ മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് (Amarinder Singh ) ദില്ലിയിലേക്ക് (Delhi)  തിരിച്ചു. അമരീന്ദർ സിംഗിലൂടെ കർഷക സമരം (Farmers Protest) അവസാനിപ്പിക്കാൻ ബിജെപി (BJP) തിരക്കിട്ട നീക്കം നടത്തുകയാണ്. ഇതിന്റെ ഭാ​ഗമായാണ് അമരീന്ദറിന്റെ ദില്ലി യാത്രയെന്നാണ് വിവരം.  അമരീന്ദർ സിം​ഗ് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ, ഇക്കാര്യം അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് നിഷേധിച്ചിരുന്നു.

അമരീന്ദറിനെ മുന്നിൽ നിറുത്തി കർഷകരുമായി ഒത്തുതീർപ്പിന് നീക്കം നടത്തുകയാണ് ബിജെപി. അമരീന്ദർ സിം​ഗിനെ മുന്നിൽ നിർത്തിയുള്ള ചർച്ചയിലൂടെ കർഷകരുടെ ആവശ്യങ്ങൾ അം​ഗീകരിക്കുകയും അതിലൂടെ അമരീന്ദർ സിം​ഗിന് ഹീറോ പരിവേഷം കൊടുക്കുക. അമരീന്ദറിനെ പാർട്ടിയോട് ചേർത്തുനിർത്തി കർഷകരെയും ഒപ്പം നിർത്തുക. ഇതിനാണ് ബിജെപി നീക്കം നടത്തുന്നതെന്നാണ് സൂചന. 

താങ്ങുവിലയ്ക്ക് പ്രത്യേക നിയമം എന്ന വാഗ്ദാനമാണ് ബിജെപി മുന്നോട്ട് വെക്കുന്നതെന്ന് സൂചനയുണ്ട്. നിയമം സാധ്യമല്ലെന്ന നിലപാടിലായിരുന്നു ബിജെപി. ആ നിലപാടിൽ മാറ്റം വരുത്തുകയും മറ്റ് ചില നീക്കങ്ങൾ കൂടി നടത്തുകയും ചെയ്യാമെന്ന തീരുമാനത്തിലാണ് ബിജെപി ഇപ്പോൾ മുന്നോട്ട് നീങ്ങുന്നതെന്നാണ് വിവരം. ഇതിനിടെ, ആം ആദ്മി പാർട്ടിയുടെ നീക്കവും രാഷ്രീയവൃത്തങ്ങൾ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. അരവിന്ദ് കെജ്രിവാൾ നാളെ പഞ്ചാബിലേക്ക് പോകുന്നുണ്ട്. കോൺ​ഗ്രസിൽ നിന്ന് രാജിവെച്ച നവ്ജ്യോത്സിം​ഗ് സിദ്ദു ആം ആദ്മിയിലേക്ക് പോകുകയാണോ എന്ന ചർച്ചയും സജീവമാണ്. 

Read Also: പഞ്ചാബ് കോൺ​ഗ്രസിൽ വീണ്ടും പ്രതിസന്ധി! പിസിസി അധ്യക്ഷസ്ഥാനം സിദ്ദു രാജിവച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേന്ദ്രത്തിന്റെ ഭീഷണിക്കിടെ 'പുതിയ' പ്രത്യേകതകൾ അക്കിമിട്ട് നിരത്തി വാട്സാപ്പ്,' യൂസർ നെയിം ഫീച്ചർ പ്രയോഗത്തിൽ വന്നിട്ടില്ല'
മോദിയെ മാത്രമല്ല, പ്രതിപക്ഷത്തെയും ലക്ഷ്യമിട്ട് ഇറാൻ, ഖമനേയിയുടെ സംസ്‌കാര ചടങ്ങുകളിലേക്ക് കോൺഗ്രസ് നേതാക്കൾക്ക് ക്ഷണം