ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്തത്. പശുക്കളെ തെരഞ്ഞു പോയവരെ വെടിവച്ചു കൊന്നെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

ചെന്നൈ: കർണാടക ചാമരാജ് നഗറില്‍ കര്‍ണാടക വനംവകുപ്പ് തമിഴ്നാട്ടുകാരായ മൂന്ന് പേരെ വെടിവെച്ച് കൊന്ന സംഭവം അപലപനീയമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. കർണാടക വനംവകുപ്പിന്റെ വിശദീകരണം സ്വീകാര്യമല്ലെന്നും ഉന്നതതല അന്വേഷണം വേണമെന്നും വിജയ് ആവശ്യപ്പെട്ടു. വിഷയത്തിൽ വിജയ് മൗനം പാലിക്കുന്നതായി സ്റ്റാലിൻ ആരോപിച്ചിരുന്നു. പിന്നാലെയാണ് വിശദീകരണം. അതേസമയം, മൂന്നുപേരുടെ കൊലപാതകത്തിൽ കര്‍ണാടക പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്തത്. പശുക്കളെ തെരഞ്ഞു പോയവരെ വെടിവച്ചു കൊന്നെന്നാണ് എഫ്ഐആറില്‍ പറയുന്നത്. കുടുംബാംഗങ്ങളുടെ പരാതിയിലാണ് നടപടിയെന്ന് ഐജി അറിയിച്ചു. ബന്ധുക്കൾ അനുവാദം നൽകാത്തതിനെ തുടര്‍ന്ന് പോസ്റ്റുമോർട്ടം നടപടികൾ ഇനിയും തുടങ്ങാനായില്ല. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യമുയര്‍ന്നു.