'ബിജെപി എന്‍റെ വീടാണ്, ഇവിടെ തന്നെ തുടരും'; കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ തള്ളി എംഎല്‍എ

Published : Jul 26, 2019, 10:48 AM IST
'ബിജെപി എന്‍റെ വീടാണ്, ഇവിടെ തന്നെ തുടരും'; കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ തള്ളി എംഎല്‍എ

Synopsis

'എനിക്ക് കോണ്‍ഗ്രസ് പശ്ചാത്തലമുണ്ട്. അതാണ് ഞാന്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നില്‍' - സഞ്ജയ് സത്യേന്ദ്ര പതക് പറയുന്നു

ഭോപ്പാല്‍: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി മധ്യപ്രദേശ് എംഎല്‍എ സഞ്ജയ് സത്യേന്ദ്ര പതക്. മധ്യപ്രദേശിലെ ഏറ്റവും സമ്പത്തുള്ള ജനപ്രതിനിധികളില്‍ ഒന്നാമനാണ് നാലാം തവണയും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട സത്യേന്ദ്ര പതക്. 

''എനിക്ക് കോണ്‍ഗ്രസ് പശ്ചാത്തലമുണ്ട്. അതാണ് ഞാന്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍ ഞാന്‍ ഒന്ന് ഉറപ്പുപറയാം, ബിജെപി ഇപ്പോള്‍ എനിക്കെന്‍റെ വീടാണ്. ഞാന്‍ എപ്പോഴും ഇവിടെ തന്നെ തുടരും'' - സത്യേന്ദ്ര പതക് പറഞ്ഞു. 

കഴ‍ി‌ഞ്ഞ ദിവസം സത്യേന്ദ്ര പതക് മധ്യപ്രദേശിലെ കോണ്‍ഗ്രസിന്‍റെ മന്ത്രിയെ കാണാന്‍ എത്തിയിരുന്നു. ഇതോടെ പത് മുഖ്യമന്ത്രി കമല്‍നാഥിനെയും കാണ്ടുവെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. 2008ലും 2013ലും കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയരാഘോഗറില്‍ നിന്ന് മത്സരിച്ച പതക് 2014 ല്‍ ബിജെപി പാളയത്തിലെത്തി. പിന്നീട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചു. 2018 ലും അതേ സീറ്റില്‍ നിന്ന് ബിജെപിയുടെ ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മോഷണത്തിന് കരുത്താകാൻ മദ്യപാനം, ഫിറ്റായി രക്ഷപ്പെടാൻ മറന്നു, വീട് തുറന്ന വീട്ടുകാർ കാണുന്നത് കൂർക്കം വലിച്ചുറങ്ങുന്ന കള്ളനെ
'മോദി ഇനിയെങ്കിലും അവരെ കേൾക്കുമോ, അതോ മോദിക്ക് മേലുള്ള പിടുത്തം അത്രയ്ക്ക് കടുത്തതാണോ?' പണിമുടക്കിന് ഐക്യദാർഡ്യവുമായി രാഹുൽ ഗാന്ധി