സഖ്യമായിട്ടും രക്ഷയില്ല! ബിജെപി-ജെഡിഎസ് സഖ്യം തോറ്റു, ബെംഗളൂരുവിൽ എംഎല്‍സി തെരഞ്ഞടുപ്പിൽ കോണ്‍ഗ്രസിന് ജയം

Published : Feb 20, 2024, 08:13 PM IST
സഖ്യമായിട്ടും രക്ഷയില്ല! ബിജെപി-ജെഡിഎസ് സഖ്യം തോറ്റു, ബെംഗളൂരുവിൽ എംഎല്‍സി തെരഞ്ഞടുപ്പിൽ കോണ്‍ഗ്രസിന് ജയം

Synopsis

ബിജെപി വിട്ട് കോൺഗ്രസിലെത്തിയ പി പുട്ടണ്ണ ആണ് 2000 വോട്ടിന് ജയിച്ചത്. എൻഡിഎ സഖ്യത്തിന് വേണ്ടി മത്സരിച്ച ജെഡിഎസിലെ എപി രംഗനാഥിനെ 1506 വോട്ടിന് ആണ് പുട്ടണ്ണ തോൽപ്പിച്ചത്.

ബെംഗളൂരു: കർണാടകയിൽ ബിജെപി - ജെഡിഎസ് സഖ്യത്തിന് തിരിച്ചടി. ബെംഗളുരുവിൽ ഇന്ന് നടന്ന എംഎൽസി തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം തോറ്റു. ബെംഗളുരു ടീച്ചേഴ്സ് മണ്ഡലത്തിലേക്കുള്ള എംഎൽസി തെരഞ്ഞെടുപ്പിലാണ് ബിജെപി - ജെഡിഎസ് സ്ഥാനാർഥി എ പി രംഗനാഥ് തോറ്റത്. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ പി പുട്ടണ്ണ ആണ് 2000 വോട്ടിന് ജയിച്ചത്. എൻഡിഎ സഖ്യത്തിന് വേണ്ടി മത്സരിച്ച ജെഡിഎസിലെ എപി രംഗനാഥിനെ 1506 വോട്ടിന് ആണ് പുട്ടണ്ണ തോൽപ്പിച്ചത്.

ബിജെപിയും ജെഡിഎസ്സും സഖ്യം പ്രഖ്യാപിച്ച ശേഷം കർണാടകയിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. കര്‍ണാടകയിലെ സാഹചര്യം കണക്കിലെടുത്താണ് ജെഡിഎസ് എന്‍ഡിഎയുടെ സഖ്യമായതെന്നായിരുന്നു എച്ച്ഡി കുമാരസ്വാമിയും ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവഗൗഡയും വ്യക്തമാക്കിയിരുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളില്‍ ഈ സഖ്യം ബാധകമാകില്ലെന്നും കുമാരസ്വാമി പ്രതികരിച്ചിരുന്നു. എന്നാല്‍, എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെട്ടത് ജെഡിഎസിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

'കാട്ടില്‍ പോയി വോട്ട് ചോദിക്കു'; എങ്ങും വൈകാരിക പ്രതികരണം, മരിച്ചവരുടെ വീടുകൾ സന്ദര്‍ശിച്ച് മന്ത്രിമാര്‍

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നിങ്ങൾ ബിജെപിയുടെ മുഴുവൻ സമയ തൊഴിലാളികളല്ല, കുറച്ചെങ്കിലും വസ്തുനിഷ്ഠമായി ജോലി ചെയ്യാൻ ശ്രമിക്കൂ'; മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി രാഹുൽ
ജീവനക്കാർ 'വിശ്രമിച്ചാൽ' സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കേണ്ടി വരും; കേന്ദ്ര സർക്കാറിന് കത്തെഴുതി ഇൻഡി​ഗോയും എയർ ഇന്ത്യയും