രാഹുൽ ഗാന്ധി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനത്ത് 'ജെൻ സി' തലമുറയിൽപ്പെട്ട നേതാവായിരിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഹൈദരാബാദ്: രാഹുൽ ഗാന്ധി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനത്ത് 'ജെൻ സി' തലമുറയിൽപ്പെട്ട നേതാവായിരിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഹൈദരാബാദിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. ഇതിനുപുറമെ, ലോകസഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുള്ള പ്രായപരിധി കുറയ്ക്കണമെന്നും രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. 21 വയസ്സുള്ള ഒരാൾക്ക് ഐ.എ.എസ് ഉദ്യോഗസ്ഥനാകാനും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും കഴിയുമെങ്കിൽ എന്തുകൊണ്ട് നിയമസഭയിലേക്കും പാർലമെന്‍റിലേക്കും മത്സരിച്ചുകൂടാ എന്ന് രേവന്ത് റെഡ്ഡി ചോദിച്ചു.

വോട്ടവകാശത്തിനുള്ള പ്രായം 21-ൽ നിന്ന് 18 ആയി കുറച്ച രാജീവ് ഗാന്ധിയുടെയും, തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായം 21 ആക്കിയ പി.വി. നരസിംഹറാവുവിന്‍റെയും ഭരണഘടനാ ഭേദഗതികൾ അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സരിക്കാനുള്ള പ്രായപരിധി കുറയ്ക്കുന്നത് സംബന്ധിച്ച് ഭരണഘടനാ ഭേദഗതി ആവശ്യപ്പെടുന്ന പ്രമേയം പാസാക്കുന്നതിനായി ഓഗസ്റ്റ് ആദ്യവാരം തെലങ്കാന നിയമസഭയുടെയും ലെജിസ്ലേറ്റീവ് കൗൺസിലിന്‍റെയും പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുമെന്നും അദ്ദേഹം അറിയിച്ചു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പാർലമെന്‍റിൽ ഈ വിഷയം

ഇന്ത്യയിലെ ജനസംഖ്യയുടെ 30 ശതമാനത്തോളം 'ജെൻ സി' വിഭാഗമാണെങ്കിലും പാർലമെന്‍റിൽ അവരുടെ പ്രാതിനിധ്യം വെറും ഒരു ശതമാനം മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യമെമ്പാടും വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധങ്ങളെ രേവന്ത് റെഡ്ഡി പ്രശംസിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ചത് യുവജനങ്ങളുടെ പോരാട്ടമാണെന്നും, പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെയെടുത്ത കേസുകൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

YouTube video player