Latest Videos

'ഒരു പ്രതിപക്ഷനേതാവ് ഒരിക്കലും ചെയ്യരുതാത്തതാണ് ഇതൊക്കെ'; രാഹുലിനെതിരെ ബിജെപി

By Web TeamFirst Published Jul 6, 2020, 11:43 AM IST
Highlights

പ്രതിരോധ സ്റ്റാൻഡിം​ഗ് കമ്മിറ്റിയുടെ ഒരു യോ​ഗത്തിൽ പോലും പങ്കെടുക്കാതെയാണ് രാഹുൽ സേനയുടെ ആത്മധൈര്യത്തെ ചോദ്യം ചെയ്യുന്നതെന്ന് നഡ്ഡ അഭിപ്രായപ്പെട്ടു. 

ദില്ലി: ഇന്ത്യാ- ചൈന വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള കോൺ​ഗ്രസ് നേതാവും എംപിയുമായ രാഹുൽ ​ഗാന്ധിയുടെ വിമർശനങ്ങളെ പ്രതിരോധിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ രം​ഗത്ത്. പ്രതിരോധ സ്റ്റാൻഡിം​ഗ് കമ്മിറ്റിയുടെ ഒരു യോ​ഗത്തിൽ പോലും പങ്കെടുക്കാതെയാണ് രാഹുൽ സേനയുടെ ആത്മധൈര്യത്തെ ചോദ്യം ചെയ്യുന്നതെന്ന് നഡ്ഡ അഭിപ്രായപ്പെട്ടു. 

ഉത്തരവാദിത്തമുള്ള ഒരു പ്രതിപക്ഷനേതാവ് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് രാഹുൽ ​ഗാന്ധി ചെയ്യുന്നതെന്ന് നഡ്ഡ പറഞ്ഞു. പ്രതിരോധസേനയുടെ ആത്മധൈര്യത്തെ ചോദ്യം ചെയ്യുകയും രാജ്യത്തിന്റെ ആത്മവീര്യത്തെ കെടുത്തുകയുമാണ് രാഹുൽ ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ഒരു യോ​ഗത്തിന് പോലും രാഹുൽ പങ്കെടുത്തിട്ടില്ല. എന്നിട്ടും, സങ്കടകരമായ വസ്തുത എന്താണെന്നു വച്ചാൽ അദ്ദേഹം പ്രതിരോധ സേനയുടെ ആത്മധൈര്യത്തെ ചോദ്യം ചെയ്യുകയും രാജ്യത്തിൻെറ ആത്മവീര്യം കെടുത്തുകയുമാണ്. ഒരു പ്രതിപക്ഷനേതാവ് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത എല്ലാ കാര്യങ്ങളും അദ്ദേഹം തുടരുകയാണ്. ജെ പി നഡ്ഡ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ 11 പ്രതിരോധ സ്റ്റാന്‍‍ഡിംഗ് കമ്മിറ്റി യോ​ഗങ്ങളിലും രാഹുൽ പങ്കെടുത്തിട്ടില്ലെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് നഡ്ഡയുടെ വിമർശനം. കമ്മറ്റികളെയല്ല കമ്മീഷനുകളെ പ്രാധാന്യത്തിലെടുക്കുന്ന പരമ്പരയിൽ നിന്നാണ് രാഹുലിന്റെ വരവ്. പാർലമെന്റി കാര്യങ്ങളെക്കുറിച്ച് നന്നായി അറിയാവുന്ന നിരവധി നേതാക്കൾ കോൺ​ഗ്രസിലുണ്ട്. നിർഭാ​ഗ്യവശാൽ, ആ ഒരു കുടുംബം ഇത്തരം നേതാക്കന്മാരെ വളരാൻ അനുവദിക്കുന്നില്ലെന്നും നഡ്ഡ ആരോപിച്ചു. 

click me!