
ദില്ലി: ചൈനയ്ക്കെതിരെ വീണ്ടും ബിജെപി നേതാവും തെലങ്കാന നിയമസഭ അംഗവുമായ രാജ സിംഗ്. കൊറോണ വൈറസിന്റെ ഉത്ഭവം ചൈനീസ് നഗരമായ വുഹാനിൽ നിന്നാണെന്ന് ലോകം മുഴുവനും വിശ്വസിക്കുന്നു എന്നാണ് ടി രാജാ സിംഗിന്റെ ഏറ്റവും പുതിയ വിവാദ പ്രസ്താവന. പ്രസ്താവനയ്ക്കെതിരെ അനിഷ്ടം പ്രകടിപ്പിച്ച് ചൈനീസ് കൗൺസിലറായ ലിയു ബിങ് രാജാ സിംഗിന് കത്തയച്ചിരുന്നു. കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിക്കുന്നത് ദുഷ്കീർത്തി പ്രചരണമാണെന്ന് കത്തിൽ അദ്ദേഹം പറയുന്നു.
ലിയു ബിംഗിന്റെ കത്തിന് രാജാ സിംഗിന്റെ മറുപടി ഇപ്രകാരമായിരുന്നു. 'നിങ്ങളുടെ സന്ദേശം എനിക്ക് ലഭിച്ചു. ഞാൻ മാത്രമല്ല, ലോകം മുഴുവനുമുള്ളവർ വിശ്വസിക്കുന്നത് ചൈനീസ് നഗരമായ വുഹാനിൽ നിന്നാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടത് എന്നാണ്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രസ്താവിച്ചത് കൊറോണ വൈറസ് അല്ല, ഇത് ചൈനീസ് വൈറസ് ആണ് എന്നാണ്.' സിംഗ് കത്തിൽ പറഞ്ഞു. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ എത്രയും പെട്ടെന്ന് മരുന്ന് കണ്ടുപിടിക്കുന്ന കാര്യത്തിൽ ലോകാരോഗ്യ സംഘടനയെ സഹായിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഒരു ലക്ഷത്തിലധികം ജനങ്ങളാണ് കൊറോണ വൈറസ് ബാധം മൂലം ലോകത്ത് പലയിടങ്ങളിലായി മരിച്ചത്. 1.6 മില്യൺ ആളുകൾ രോഗബാധിതരാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam