ലൈംഗികാതിക്രമ പരാതി; ബിജെപി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയിൽ

Published : May 11, 2024, 07:42 AM ISTUpdated : May 11, 2024, 10:45 AM IST
ലൈംഗികാതിക്രമ പരാതി; ബിജെപി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയിൽ

Synopsis

പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ ചോർത്തിയ ഡ്രൈവർ കാർത്തിക് റെഡ്ഢി ഈ ദൃശ്യങ്ങൾ അടങ്ങിയ പെൻ ഡ്രൈവ് ഏല്പിച്ചത് ദേവരാജ ഗൗഡയെയാണ്.

ബംഗളൂരു: ബിജെപി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയിൽ. ലൈംഗികാതിക്രമ പരാതിയിലാണ് ഗൗഡയെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. ചിത്രദുർഗയിൽ നിന്ന് ബംഗളൂരുവിലേക്ക് വരുന്ന വഴിയാണ് ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഹാസനിലെ എൻഡിഎ സ്ഥാനാർഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ ചോർത്തിയ ഡ്രൈവർ കാർത്തിക് റെഡ്ഢി ഈ ദൃശ്യങ്ങൾ അടങ്ങിയ പെൻ ഡ്രൈവ് ഏല്പിച്ചത് ദേവരാജ ഗൗഡയെയാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ഈ ദൃശ്യങ്ങൾ ചോർന്നതിൽ പങ്കുണ്ടെന്ന് നേരത്തെ ദേവരാജ ഗൗഡ ആരോപിച്ചിരുന്നു. എസ്ഐടി അന്വേഷണത്തിൽ വിശ്വാസം ഇല്ലെന്നും ഗൗഡ പറഞ്ഞിരുന്നു. ഇന്നലെയാണ് ഗൗഡയ്ക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി ഒരു സ്ത്രീ എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി