ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമം, തടുത്ത ബിജെപി നേതാവിനെ വെടിവച്ചുകൊന്നു, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

Published : Sep 09, 2024, 12:01 PM IST
ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമം, തടുത്ത ബിജെപി നേതാവിനെ വെടിവച്ചുകൊന്നു, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

Synopsis

അക്രമികൾ മോട്ടോർ സൈക്കിളിലാണ് എത്തിയത്. ഇവർ അടുത്തേക്ക് വരുമ്പോൾ മുന്ന ശർമ്മ ആരോടോ ഫോണിൽ സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം

പട്ന: ബിജെപി നേതാവിനെ മോഷ്ടാക്കൾ വെടിവച്ചു കൊന്നു. മുന്ന ശർമ്മ എന്നറിയപ്പെടുന്ന ശ്യാം സുന്ദർ മനോജ് ആണ് കൊല്ലപ്പെട്ടത്. മാല പൊട്ടിക്കാനുള്ള ശ്രമം തടുക്കുന്നതിനിടെ വെടിവക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ ആറ് മണിയോടെ ബിഹാറിലെ പട്നയിലാണ് സംഭവം നടന്നത്.

അക്രമികൾ മോട്ടോർ സൈക്കിളിലാണ് എത്തിയത്. ഇവർ അടുത്തേക്ക് വരുമ്പോൾ മുന്ന ശർമ്മ ആരോടോ ഫോണിൽ സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ബൈക്കിലിരുന്നുകൊണ്ട് മോഷ്ടാക്കൾ മുന്ന ശർമ്മയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിച്ചു. മൊബൈൽ ഫോണും തട്ടിപ്പറിച്ചു. തുടർന്ന് മുന്ന ശർമ്മയുടെ തലയിലേക്ക് വെടിയുതിർക്കുകയും ചെയ്തു. 

ആക്രമികളുടെ ലക്ഷ്യം മോഷണം തന്നെയാണോയെന്ന് ഇപ്പോൾ വ്യക്തമല്ല. മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും മാല കൊണ്ടുപോയിട്ടില്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'
യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ