
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം എൽ എ. സത്യജിത് വിശ്വാസിന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബിജെപി ദേശീയ നേതാവിന്‍റെ പേരും. ബി ജെ പിയുടെ ദേശീയ വൈസ് പ്രസിഡന്‍റായ മുകുൾ റോയിയുടെ പേരാണ് കുറ്റപത്രത്തിലുള്ളത്.
കഴിഞ്ഞ വർഷം ഫെബ്രുവരി ഒമ്പതിനാണ് കൃഷ്ണഗഞ്ച് നിയോജകമണ്ഡലത്തിൽ നിന്നുളള തൃണമൂൽ എംഎൽഎ സത്യജിത് ബിശ്വാസ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. കൊലപാതകക്കേസുമായി ബന്ധപ്പെട്ട് മാർച്ചിൽ മുകൾ റോയിയെ സി.ഐ.ഡി. ചോദ്യം ചെയ്തിരുന്നു.
രണഘട്ടിലെ എ സി ജെ എം. കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് മുകുൾ റോയിയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. ഗൂഢാലോചനക്കുറ്റമാണ് മുകുൾ റോയിക്കെതിരെ ചുമത്തിയിരിക്കുന്നത്. മുകുൾ റോയിയെ കൂടാതെ ബി ജെ പി എം പി ജഗന്നാഥ് സർക്കാരിന്റെ പേരും കുററപത്രത്തിലുണ്ട്. തനിക്കെതിരെ 44 കേസുകളുണ്ട്. അതില്‍ ഒരു ആശങ്കയുമില്ല, എന്നെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു മുകുൾ റോയിയുടെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam