'കൂടുതൽ ശക്തമായ ഭാരതം കെട്ടിപ്പടുക്കാൻ ഓണം പ്രചോദനമാകട്ടെ'; ആശംസകൾ നേർന്ന് ബിജെപി ദേശീയ മീഡിയ കോ-ഇൻചാർജ് പ്രദീപ് ഭണ്ഡാരി

Published : Aug 26, 2026, 09:58 PM IST
Pradeep Bhandari Onam wishes

Synopsis

ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി മലയാളികൾക്ക് ഓണാശംസകൾ നേർന്നു. ശക്തവും സമൃദ്ധവുമായ ഭാരതം കെട്ടിപ്പടുക്കാൻ ഓണം പ്രചോദനമാകട്ടെയെന്ന് അദ്ദേഹം പ്രത്യാശിച്ചു. 'ഓം നമോ ഭഗവതേ വാസുദേവായ നമഃ' എന്ന മന്ത്രം കൂടി ചേർത്തായിരുന്നു എക്സിലെ അദ്ദേഹത്തിന്റെ ആശംസ.

ദില്ലി: ഓണം ആഘോഷിക്കുന്ന മലയാളികൾക്ക് ആശംസകൾ നേർന്ന് ബിജെപി ദേശീയ മീഡിയ കോ-ഇൻചാർജും ദേശീയ വക്താവുമായ പ്രദീപ് ഭണ്ഡാരി. ആഘോഷത്തിൻ്റെയും കൃതജ്ഞതയുടെയും ഭക്തിയുടെയും നിറവിലാണ് താൻ ഓണാഘോഷത്തിൽ പങ്കുചേരുന്നതെന്ന് അദ്ദേഹം കുറിച്ചു. കൂടുതൽ ശക്തവും സമൃദ്ധവും ഐക്യമുള്ളതുമായ ഭാരതം കെട്ടിപ്പടുക്കാൻ ഓണം പ്രചോദനമാകട്ടെയെന്ന് അദ്ദേഹം പ്രത്യാശ പങ്കുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 'വികസിത് ഭാരത് 2047' എന്ന ലക്ഷ്യത്തിനായി രാജ്യം മുന്നേറുന്ന ഈ സമയത്ത്, ഓണം ഭാരതത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഓണം ആശംസകൾ' നേർന്നതിനൊപ്പം 'ഓം നമോ ഭഗവതേ വാസുദേവായ നമഃ' എന്ന മന്ത്രം കൂടി ഉൾപ്പെടുത്തിയാണ് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ തൻ്റെ ആശംസകൾ പങ്കുവെച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കിരാന ഹിൽസ് ഇന്ത്യ ആക്രമിച്ചോ? ഒടുവിൽ വെളിപ്പെടുത്തലുമായി അനിൽ ചൗഹാൻ; സൈന്യത്തിൻ്റെ ആ നീക്കം മോദിയുടെ നിർദേശപ്രകാരം
ഇഷ ഫൗണ്ടേഷൻ്റെ 77 തീർത്ഥാടകരെ മിന്നൽ പ്രളയത്തിൽ കാണാതായെന്ന് സദ്ഗുരു