ബിജെപി നേതാവും ടിവി താരവുമായ സോനാലി ഫോ​ഗട്ടിന്‍റെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

By Asianet MalayalamFirst Published Aug 24, 2022, 7:56 AM IST
Highlights

സൊനാലിയും സ്റ്റാഫ് അംഗങ്ങളും ​ഗോവയിൽ യാത്രയിലായിരുന്നു. ബിഗ് ബോസ്  സീസൺ 14ലെ മത്സരാർഥിയായിരുന്നു സൊനാലി ഫോഗട്ട്. വൈൽഡ്കാർഡ് മത്സരാർത്ഥിയായാണ് അവർ എത്തിയത്.

ചണ്ഡീഗഡ്: ബിജെപി നേതാവും ടെലിവിഷൻ താരവുമായ സോനാലി ഫോ​ഗട്ട് (42) മരണത്തില്‍ സംശയങ്ങളുമായി ബന്ധുക്കള്‍. ആഗസ്റ്റ് 22ന് രാത്രി ഗോവയിൽ വച്ചാണ്  സോനാലി ഫോ​ഗട്ട്  ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

സൊനാലിയും സ്റ്റാഫ് അംഗങ്ങളും ​ഗോവയിൽ യാത്രയിലായിരുന്നു. ബിഗ് ബോസ്  സീസൺ 14ലെ മത്സരാർഥിയായിരുന്നു സൊനാലി ഫോഗട്ട്. വൈൽഡ്കാർഡ് മത്സരാർത്ഥിയായാണ് അവർ എത്തിയത്. ബി​ഗ് ബോസിന് ശേഷം സോനാലി പ്രശസ്തയായി. ബിജെപി നേതാവ് കൂടിയായിരുന്നു സോനാലി, 2019ലെ ഹരിയാന തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ആദംപൂരിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. കുൽദീപ് ബിഷ്‌ണോയിക്കെതിരെയാണ് അവർ മത്സരിച്ചത്. ടിക് ടോക്കിലും സൊണാലി ഏറെ പ്രശസ്തയായിരുന്നു. 

അതേ സമയം സൊണാലിയുടെ മരണത്തില്‍ സംശയങ്ങളുമായി കുടുംബം രംഗത്ത് എത്തി. സൊണാലിയുടെ മരണം സിബിഐ അന്വേഷിക്കണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.  അവൾ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് അംഗീകരിക്കാൻ എന്റെ കുടുംബം തയ്യാറല്ല. അവൾക്ക് അങ്ങനെയൊരു ആരോഗ്യ പ്രശ്‌നമില്ല സൊണാലിയുടെ സഹോദരി എഎന്‍ഐ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

My sister cannot have a heart attack. She was very fit. We demand a proper investigation by CBI. My family is not ready to accept that she died of a heart attack. She had no such medical problem: Raman, sister of Haryana BJP leader and content creator Sonali Phogat pic.twitter.com/paW7vbixC2

— ANI (@ANI)

മരിക്കുന്നതിന്റെ തലേന്ന് വൈകുന്നേരം സഹോദരി തന്നെ വിളിച്ചിരുന്നു. തനിക്ക് വാട്ട്‌സ്ആപ്പിൽ സംസാരിക്കണമെന്ന് പറഞ്ഞു, എന്തോ കുഴപ്പം നടക്കുന്നുണ്ടെന്ന് പറഞ്ഞു... പിന്നീട്, അവൾ കോൾ കട്ട് ചെയ്തു, പിന്നെ എടുത്തില്ലെന്നും മറ്റൊരു സഹോദരി വാര്‍തത്ത ഏജന്‍സിയോട് പറഞ്ഞു.

Haryana | I received a call from her the evening before her death. She said she wanted to talk over WhatsApp & said that something fishy is going on... later, she cut the call & then didn't pick up: Rupesh, sister of Haryana BJP leader and content creator Sonali Phogat (23.08) https://t.co/BfMUrypZsj pic.twitter.com/m7pf5vrDw7

— ANI (@ANI)

2016-ൽ ഏക് മാ ജോ ലാഖോൻ കെ ലിയേ ബാനി അമ്മ എന്ന ടിവി സീരിയലിലൂടെയാണ് സോണാലി ഫൊഗട്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഹരിയാൻവി ചിത്രമായ ഛോറിയാൻ ഛോരോൻ എസ് കാം നഹി ഹോതിയിൽ അവർ പ്രത്യക്ഷപ്പെട്ടു. നിരവധി പഞ്ചാബി, ഹരിയാൻവി മ്യൂസിക് വീഡിയോകളുടെ ഭാഗമായി. ദ സ്റ്റോറി ഓഫ് ബദ്മാഷ്ഗഡ് (2019) എന്ന വെബ് സീരീസിലാണ് അവർ അവസാനമായി കണ്ടത്.

2016 ഡിസംബറിൽ ഭർത്താവ് സഞ്ജയ് ഫോഗട്ട് അന്തരിച്ചു. ദുരൂഹസാഹചര്യത്തിൽ ഫാം ഹൗസിലാണ് സഞ്ജയിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യശോധര ഫോഗട്ട് ആണ് മകൾ. 

ബിജെപി നേതാവും ടിവി താരവുമായ സോനാലി ഫോ​ഗട്ട് അന്തരിച്ചു

click me!