'ബിജെപി നേതാക്കൾ തന്നെ വന്നു കാണുന്നുണ്ട്, അവർ ആം ആദ്മി ജയിക്കണമെന്നാ​ഗ്രഹിക്കുന്നു'; കെജ്രിവാൾ ​ഗുജറാത്തിൽ

Published : Oct 10, 2022, 12:18 AM ISTUpdated : Oct 10, 2022, 12:19 AM IST
 'ബിജെപി നേതാക്കൾ തന്നെ വന്നു കാണുന്നുണ്ട്, അവർ ആം ആദ്മി ജയിക്കണമെന്നാ​ഗ്രഹിക്കുന്നു'; കെജ്രിവാൾ ​ഗുജറാത്തിൽ

Synopsis

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയുടെ പരാജയം കാണാൻ ആഗ്രഹിക്കുന്നവരാണ് ആ നേതാക്കളെല്ലാം. തന്നെ ഹിന്ദുവിരുദ്ധനായി വിശേഷിപ്പിച്ച് ​ഗുജറാത്തിലെ ന​ഗരങ്ങളിൽ പോസ്റ്ററുകൾ പതിച്ചവർ ചെകുത്താന്റെ സന്തതികളാണെന്നും കെജ്രിവാൾ അഭിപ്രായപ്പെട്ടു. 

വഡോദര: ഗുജറാത്തിലെ ഭരണകക്ഷിയായ ബിജെപിയുടെ നിരവധി നേതാക്കളും പ്രവർത്തകരും  ആം ആദ്മി പാർട്ടിയെ രഹസ്യമായി പിന്തുണയ്ക്കുന്നുണ്ടെന്ന് അരവിന്ദ് കെജ്രിവാൾ.  വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയുടെ പരാജയം കാണാൻ ആഗ്രഹിക്കുന്നവരാണ് ആ നേതാക്കളെല്ലാം. തന്നെ ഹിന്ദുവിരുദ്ധനായി വിശേഷിപ്പിച്ച് ​ഗുജറാത്തിലെ ന​ഗരങ്ങളിൽ പോസ്റ്ററുകൾ പതിച്ചവർ ചെകുത്താന്റെ സന്തതികളാണെന്നും കെജ്രിവാൾ അഭിപ്രായപ്പെട്ടു. 

 "പല ബിജെപി നേതാക്കളും പ്രവർത്തകരും എന്നെ കാണുകയും ഭരണകക്ഷിയെ പരാജയപ്പെടുത്താൻ എന്തെങ്കിലും ചെയ്യണമെന്ന് എന്നോട് രഹസ്യമായി ആവശ്യപ്പെടുകയും ചെയ്യുന്നു. തങ്ങളുടെ പാർട്ടി  പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ബിജെപി പ്രവർത്തകരും നേതാക്കളും ആം ആദ്മി പാർട്ടിക്ക് വേണ്ടി രഹസ്യമായി പ്രവർത്തിക്കാൻ  താല്പര്യപ്പെടുന്നു," കെജ്രിവാൾ ​ഗുജറാത്തിൽ ഒരു റാലിയിൽ പറഞ്ഞു. അടുത്ത രണ്ട് മാസങ്ങൾക്കുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലെ,  ഗോത്രവർഗക്കാർ കൂടുതലുള്ള വൽസാദ് ജില്ലയിലായിരുന്നു റാലി. 

ബിജെപിയുടെ 27 വർഷത്തെ അഹങ്കാരമാണ്  തകർക്കേണ്ടത്. നിങ്ങൾക്ക് നിങ്ങളുടേതായ കാര്യങ്ങൾ ഉണ്ടെന്ന് എനിക്കറിയാം, നിങ്ങൾ ഞങ്ങളോടൊപ്പം ചേർന്നാൽ അവർ നിങ്ങളെ തകർക്കും. നിങ്ങൾ അവിടെ നിൽക്കൂ, പക്ഷേ ബിജെപിയെ പരാജയപ്പെടുത്താൻ രഹസ്യമായി പ്രവർത്തിക്കൂ. കോൺഗ്രസ് പ്രവർത്തകരോട് പറയാനുള്ളത് നിങ്ങൾ ഭയപ്പെടേണ്ടതില്ല എന്നാണ്. നിങ്ങളുടെ പാർട്ടി വിട്ട് എഎപിയിൽ ചേരൂ, നിങ്ങളുടെ പാർട്ടിയെ മറക്കൂ," കെജ്‌രിവാൾ പറഞ്ഞു. രാക്ഷസരെ തുടച്ചുനീക്കാൻ ആം ആദ്മി പാർട്ടിക്കൊപ്പം ചേരൂ എന്നാണ് കെജ്രിവാൾ വോട്ടർമാരോട് ആഹ്വാനം ചെയ്തത്. 

പുതിയ ഗുജറാത്തിനായി എല്ലാവരും ഒന്നിക്കണം. പാർട്ടിയെ കുറിച്ച് കാര്യമാക്കേണ്ട, ഗുജറാത്തിനായി പ്രവർത്തിക്കുക, രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുക, ആംആദ്മി പുതിയ കൊടുങ്കാറ്റാണ്.  പുതിയ രാഷ്ട്രീയം, പുതിയ പാർട്ടി, പുതിയ മുഖങ്ങൾ, പുതിയ ആശയങ്ങൾ, പുതിയ പ്രഭാതം എന്നിവയ്ക്ക് ആം ആദ്മി തുടക്കമിടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
 
ബിജെപി പ്രവർത്തകർക്കെതിരെയും ദില്ലി മുഖ്യമന്ത്രി ആഞ്ഞടിച്ചു. 'കെജ്‌രിവാൾ നല്ലവനായതിനാൽ, ഇത്തവണ ഗുജറാത്തിൽ ജയിക്കില്ല, അടുത്ത തവണ അപ്പോ നോക്കാം' എന്ന് അവർ ചുറ്റിക്കറങ്ങി പറയുന്നു.  അങ്ങനെ ആരെങ്കിലും പറഞ്ഞാൽ, അദ്ദേഹം ബിജെപിക്കാരനാണെന്ന് അറിയുക. അവരോട് പറയൂ, അടുത്ത തവണയല്ല, ഇത്തവണ കെജ്രിവാൾ വിജയിക്കും എന്ന്. കെജ്രിവാൾ പറഞ്ഞു. തന്നെ 'ഹിന്ദു വിരുദ്ധൻ' എന്ന് വിളിക്കുന്ന ബാനറുകളിൽ, ദൈവത്തെ അപമാനിക്കുന്നവരെ ഭൂതങ്ങൾ എന്ന് വിളിക്കുന്നു. ഭൂതങ്ങൾ എന്ത് ചെയ്യും? പുരാതന കാലത്ത് അവർ ഏതെങ്കിലും ഗ്രാമത്തിൽ പ്രവേശിച്ച് ഗുണ്ടായിസത്തിൽ ഏർപ്പെടുകയും സ്ത്രീകളെ കളിയാക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുമായിരുന്നു. താൻ അങ്ങനെയാണോ?  ഹനുമാൻ്റെ ഭക്തനാണെന്ന് സ്വയം വിശേഷിപ്പിച്ച കെജ്‌രിവാൾ, താൻ ജനിച്ചത് ജന്മാഷ്ടമി നാളിലാണെന്നും വീട്ടിൽ തന്റെ വിളിപ്പേര് കൃഷ്ണൻ എന്നാണെന്നും പറഞ്ഞു.

പൊതുജനത്തിന്റെ സമാധാനത്തിനായി  പിശാചുക്കളെ തുടച്ചുനീക്കണം. ആ അഴിമതിക്കാരായ ഗുണ്ടകളെ, ദൈവങ്ങളെ അപമാനിക്കുന്നവരെ നമ്മൾ അവസാനിപ്പിക്കണം. വിലക്കയറ്റം ജീവിതം അസാധ്യമാക്കി. ശമ്പളം ലഭിക്കാത്തപ്പോൾ എല്ലാറ്റിനും വില ഉയരുന്നു എന്നും കെജ്രിവാൾ പറഞ്ഞു. ഗുജറാത്തിൽ ആം ആദ്മി അധികാരത്തിലെത്തിയാൽ സുതാര്യമായ ഭരണം ഉറപ്പുവരുത്തുമെന്നും അഴിമതി ഇല്ലാതാക്കുമെന്നും കെജ്രിവാൾ വാഗ്ദാനം ചെയ്തു. ഗുജറാത്തിൽ സൗജന്യ വൈദ്യുതി, 15 ലക്ഷം തൊഴിലവസരങ്ങൾ, തൊഴിലില്ലായ്മ വേതനം എന്നിവ ഉൾപ്പെടെയുള്ള തന്റെ പാർട്ടിയുടെ വാഗ്ദാനങ്ങളും അദ്ദേഹം ജനങ്ങളെ ഓർമ്മിപ്പിച്ചു.

Read Also: ദില്ലിയിൽ കെട്ടിടം തകർന്നു വീണ് 3 മരണം; നാല് പേർ കുടുങ്ങിക്കിടക്കുന്നു, 10 പേർ ആശുപത്രിയിൽ

 

PREV
click me!

Recommended Stories

'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'
കേന്ദ്രം കടുപ്പിച്ചു, 610 കോടി റീഫണ്ട് നൽകി ഇൻഡിഗോ! 3,000 ത്തോളം ലഗേജുകളും ഉടമകൾക്ക് കൈമാറി, പ്രതിസന്ധിയിൽ അയവ്