ഒരു ഒഴിഞ്ഞ കസേരയിരുന്ന് പടമെടുക്കാൻ ബിജെപി നേതാക്കളുടെ കൂട്ടയിടി! കാരണം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

Published : Feb 19, 2024, 04:38 PM IST
ഒരു ഒഴിഞ്ഞ കസേരയിരുന്ന് പടമെടുക്കാൻ ബിജെപി നേതാക്കളുടെ കൂട്ടയിടി! കാരണം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

Synopsis

മാധ്യമപ്രവർത്തകൻ അമൻ ശർമയാണ് വൈറൽ ക്ലിപ്പ് ആദ്യം പങ്കിട്ടത്. ഈ വീഡിയോയുടെ അവസാനമാണ് എന്തിനാണ് നേതാക്കള്‍ തിരക്ക് കൂട്ടുന്നതെന്ന് വ്യക്തമാകുന്നത്.

ദില്ലി: രാജ്യ തലസ്ഥാനം വേദിയായ ബി ജെ പി ദേശീയ കണ്‍വൻഷനില്‍ ഒഴിഞ്ഞു കിടക്കുന്ന ഒരു കസേരയിൽ ഇരുന്ന് ചിത്രമെടുക്കാനുള്ള നേതാക്കളുടെ തിരക്കിന്‍റെ വീഡിയോ വൈറലാവുകയാണ്. മാധ്യമപ്രവർത്തകൻ അമൻ ശർമയാണ് വൈറൽ ക്ലിപ്പ് ആദ്യം പങ്കിട്ടത്. ഈ വീഡിയോയുടെ അവസാനമാണ് എന്തിനാണ് നേതാക്കള്‍ തിരക്ക് കൂട്ടുന്നതെന്ന് വ്യക്തമാകുന്നത്.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരികിലുള്ള ചിത്രം ലഭിക്കാൻ വേണ്ടിയായിരുന്നു നേതാക്കളുടെ ശ്രമം. ചിത്രമെടത്തവര്‍ക്ക് മോദിക്ക് ഒപ്പം കൂടിക്കാഴ്ച നടത്തുന്നത് പോലെയുള്ള ഫോട്ടോ ആണ് ലഭിക്കുകയെന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റ് നേടുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി ദേശീയ കൺവൻഷനില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. നൂറ് ദിവസം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ഇറങ്ങിച്ചെന്നുള്ള പ്രചാരണം നടത്താൻ പ്രധാനമന്ത്രി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. 400 സീറ്റുകൾ എന്ന ലക്ഷത്തോടെ പ്രവർത്തിക്കണമെന്നും മണ്ഡലങ്ങളിലേക്ക് പോകണമെന്നും മോദി നേതാക്കളോട് നിര്‍ദ്ദേശിച്ചു.

ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. അടുത്ത 100 ദിവസം പുതിയ ഊർജ്ജത്തോടെയും ആവേശത്തോടെയും പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. പുതിയ ഓരോ വോട്ടർമാരിലേക്ക് എത്തണമെന്നും ഓരോ പദ്ധതി ഗുണഭോക്താക്കളിലേക്കും ജനങ്ങളിലേക്കും എത്തണമെന്നും മോദി നിര്‍ദ്ദേശിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട എല്ലാ വിഭാഗങ്ങൾക്കുമായി സർക്കാർ പ്രവർത്തിച്ചു. രാഷ്ട്രീയത്തിന് വേണ്ടിയല്ല രാജ്യത്തിനായാണ് ബിജെപി പ്രവർത്തിക്കുന്നത്. രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറഞ്ഞു. സ്ത്രീകളുടെ ശക്തികരണത്തിനായി നിരവധി പ്രവർത്തനങ്ങൾ സർക്കാർ നടത്തി. വനിതകൾക്കായി നടപ്പാക്കിയ പദ്ധതികൾ എണ്ണി പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

ടര്‍ഫിലെ കളിയൊക്കെ മതിയാക്കി ഏഴ് മണിക്ക് വീട്ടിൽ കയറണം, കടുപ്പിച്ച് തന്നെ പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം