അമേരിക്കയിൽ നിന്ന് മോദി മടങ്ങിയെത്തിയ ശേഷം ബിജെപി നേതൃയോഗം ചേരും; ദില്ലി മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമോ?

Published : Feb 14, 2025, 06:50 PM ISTUpdated : Feb 17, 2025, 10:48 AM IST
അമേരിക്കയിൽ നിന്ന് മോദി മടങ്ങിയെത്തിയ ശേഷം ബിജെപി നേതൃയോഗം ചേരും; ദില്ലി മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമോ?

Synopsis

പർവേഷ് വർമ, വിജേന്ദർ ​ഗുപ്ത, സതീഷ് ഉപാധ്യായ, ഷിഖ റായ്, രേഖ ​ഗുപ്ത, എന്നിവർക്കൊപ്പം മുതിർന്ന നേതാവ് ആഷിഷ് സൂദിന്റെ പേരും സജീവ പരിഗണനയിലുണ്ടെന്നാണ് വിവരം

ദില്ലി:  ദില്ലി മുഖ്യമന്ത്രിയെ ബി ജെ പി നാളെ പ്രഖ്യാപിച്ചേക്കാൻ സാധ്യത. യു എസ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദില്ലിയിൽ തിരിച്ചെത്തുന്നതിന് പിന്നാലെ ബി ജെ പി നേതൃയോഗം ചേരും. എം എൽ എമാരിൽ നിന്നുതന്നെയാകും മുഖ്യമന്ത്രിയെന്നാണ് വ്യക്തമാകുന്നത്. പർവേഷ് വർമ, വിജേന്ദർ ​ഗുപ്ത, സതീഷ് ഉപാധ്യായ, ഷിഖ റായ്, രേഖ ​ഗുപ്ത, എന്നിവർക്കൊപ്പം മുതിർന്ന നേതാവ് ആഷിഷ് സൂദിന്റെ പേരും സജീവ പരിഗണനയിലുണ്ടെന്നാണ് വിവരം.

കണ്ണൂർ വിമാനത്താവള റൺവെക്കായി ഭൂമി വിട്ടുനൽകിയവരുടെ പരാതികളിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ, ഉദ്യോഗസ്ഥ യോഗം വിളിച്ചു

വിശദ വിവരങ്ങൾ ഇങ്ങനെ

ഫലം വന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് ദില്ലിയിൽ ബി ജെ പി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സന്ദർശനത്തിനായി പോയതാണ് പ്രഖ്യാപനം വൈകാൻ കാരണം. ദില്ലിയിൽ മടങ്ങിയെത്തുന്ന മോദി മുഖ്യമന്ത്രി ചർച്ചകളിലേക്ക് കടക്കും. നാളെ ചേരുന്ന നിയമസഭാ കക്ഷി യോ​​ഗത്തിൽ എം എൽ എമാരെ പാർട്ടിയുടെ തീരുമാനം അറിയിക്കും. പിന്നാലെയാകും പ്രഖ്യാപനം. ഇതിനോടകം ആർ എസ് എസ് നേതൃത്വവുമായി അമിത് ഷായും, രാജ്നാഥ് സിം​ഗുമടക്കം ചർച്ചകൾ പൂർത്തിയാക്കി. മന്ത്രിസഭയിലേക്ക് പരി​ഗണിക്കുന്ന നേതാക്കളുമായി പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ പ്രത്യേകം കൂടികാഴ്ചകളും നടത്തി. പർവേഷ് വർമ, വിജേന്ദർ ​ഗുപ്ത, സതീഷ് ഉപാധ്യായ എന്നിവർക്കൊപ്പം വനിതാ നേതാക്കളായ ഷിഖ റായ്, രേഖ ​ഗുപ്ത എന്നീ പേരുകളാണ് അവസാന പട്ടികയിലുള്ളത്. ഇവർക്കൊപ്പം മുതിർന്ന നേതാവ് ആഷിഷ് സൂദിന്റെ പേരും സജീവമായി പരിഗണിക്കുന്നുണ്ട്. ജനക്പൂരി എം എൽ എയായ ആഷിഷ് സൂദിന് ആർ എസ് എസിന്റെ പിന്തുണയുമുണ്ട്. ജാതി സമുദായ സമവാക്യങ്ങൾ കൂടി പരി​ഗണിച്ചാകും മന്ത്രിസഭയിലും നേതാക്കളുടെ പ്രാതിനിധ്യം. ദില്ലി മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ പാർട്ടിക്ക് വെല്ലുവിളികളൊന്നുമില്ലെന്നും, നേതൃയോ​ഗം ചേർന്ന് പതിനഞ്ച് മിനിറ്റുകൊണ്ട് തീരുമാനമെടുക്കുമെന്നും അധ്യക്ഷൻ ജെ പി നദ്ദ അവകാശപ്പെട്ടു. അതേസമയം പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണമാണ് പ്രഖ്യാപനം വൈകുന്നതെന്നും, ഇതുകാരണം ദില്ലിയിലെ ജനങ്ങളാണ് ദുരിതമനുഭവിക്കുന്നതെന്നുമുള്ള പ്രചാരണം സജീവമാക്കുകയാണ് ആം ആദ്മി പാർട്ടി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓഫീസ് മുറിയില്‍ സ്ത്രീകളെ കെട്ടിപിടിച്ചും ചുംബിച്ചും ഡിജിപി; അശ്ലീല വിഡിയോ പുറത്ത്, കര്‍ണാടക പൊലീസിന് നാണക്കേട്
ഔദ്യോഗിക ചേംബറിൽ യുവതിയുമായി അശ്ലീല പ്രവർത്തികളിലേർപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ, വിവാദം