വടകര എംഡിഎംഎ കേസിൽ ഒരാൾ കൂടി പിടിയിൽ. ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ് ആണ് അറസ്റ്റിലായത്. ജിജിൻ ഓൺലൈൻ ഡെലിവറി ബോയ് ആയി ജോലി ചെയ്ത് വരികയായിരുന്നു.
- Home
- News
- India News
- Malayalam News Live: വടകര എംഡിഎംഎ കേസ് - ഒരാൾ കൂടി പിടിയിൽ, ഫുഡ് ഡെലിവറിയുടെ മറവിൽ ലഹരി വിൽപ്പന നടത്തിയെന്ന കണ്ടെത്തലിൽ പൊലീസ്
Malayalam News Live: വടകര എംഡിഎംഎ കേസ് - ഒരാൾ കൂടി പിടിയിൽ, ഫുഡ് ഡെലിവറിയുടെ മറവിൽ ലഹരി വിൽപ്പന നടത്തിയെന്ന കണ്ടെത്തലിൽ പൊലീസ്

പരീക്ഷ ഭേദഗതി ബില്ലിന്മേലുള്ള ചർച്ച ഇന്ന് ലോക്സഭയിൽ നടക്കും. ആറ് മണിക്കൂർ നീളുന്ന ചർച്ചയാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടിയുമായി ബന്ധപ്പെട്ട് ഇന്നലെ സഭയിൽ വലിയ രീതിയിലുള്ള ബഹളങ്ങളും സ്തംഭനങ്ങളും നടന്നിരുന്നെങ്കിലും, സ്പീക്കറുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് പ്രതിപക്ഷം ഒടുവിൽ ചർച്ചയുമായി സഹകരിക്കാൻ തയ്യാറായത്.
Malayalam News Live:വടകര എംഡിഎംഎ കേസ് - ഒരാൾ കൂടി പിടിയിൽ, ഫുഡ് ഡെലിവറിയുടെ മറവിൽ ലഹരി വിൽപ്പന നടത്തിയെന്ന കണ്ടെത്തലിൽ പൊലീസ്
Malayalam News Live:പൊലീസ് സംഘടനയിൽ പോര് രൂക്ഷം; അഡ്ഹോക് കമ്മിറ്റി ചട്ടവിരുദ്ധം, അംഗീകരിക്കില്ലെന്ന് നിലവിലെ ഭാരവാഹികൾ
പൊലീസ് സംഘടനയിൽ പോര് രൂക്ഷമാകുന്നു. പുതിയ അഡ്ഹോക് കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന് നിലവിലെ ഭാരവാഹികൾ. അഡ്ഹോക് കമ്മിറ്റി ചട്ടവിരുദ്ധമാണെന്നും നിലവിലെ ഭരണസമിതിയിലെ ഒരംഗത്തെയും ഉൾപ്പെടുത്തിയില്ലെന്നുമാണ് പരാതി.
Malayalam News Live:നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച - 13 പ്രതികൾ, സിബിഐ കുറ്റപത്രം സമർപ്പിച്ചു, കേസ് നാളെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി പരിഗണിക്കും
നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. അഴിമതി നിരോധന നിയമം, പൊതുപരീക്ഷാ നിയമം എന്നിവ പ്രകാരം രജിസ്റ്റർ ചെയ്ത കേസ് നാളെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി പരിഗണിക്കും.
Malayalam News Live:തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം; 100 സീറ്റുകൾ അനുവദിക്കും
തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം അനുവദിക്കാൻ തീരുമാനം. 100 സീറ്റുകളിൽ പ്രവേശനം ഉണ്ടാകും. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയും ആരോഗ്യമന്ത്രി കെ മുരളീധരനും ദില്ലിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്.
Malayalam News Live:യാത്രക്കാരില്ല, ഒരൊറ്റ വിമാന സർവീസുമില്ല...എങ്കിലും ഇന്ത്യയിലെ നമ്പർ വൺ എയർപോർട്ട്! വിചിത്ര നേട്ടവുമായി ഖജുരാഹോ വിമാനത്താവളം
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ ഉപഭോക്തൃ സംതൃപ്തി സൂചികയിൽ ഖജുരാഹോ വിമാനത്താവളം ഇന്ത്യയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. ജൂലൈ 1 മുതൽ ഇവിടെ നിന്നുള്ള എല്ലാ കൊമേഴ്ഷ്യല്‍ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു.
Malayalam News Live:റെയിൽവേയുടെ ഓണം ഗിഫ്റ്റ്; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു, സർവീസ് ഹുബ്ബള്ളിക്കും കോട്ടയത്തിനും ഇടയിൽ
ഓണത്തിന് ബെംഗളൂരുവിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. ആഗസ്റ്റ് 25, 29 തീയതികളിൽ ഹുബ്ബള്ളിയിൽ നിന്ന് കോട്ടയത്തേക്കും 26, 30 തീയതികളിൽ കോട്ടയത്ത് നിന്ന് ഹുബ്ബള്ളിയിലേക്കും സർവീസ് നടത്തും.
Malayalam News Live:ഹോർമൂസിൽ പുതിയ ഫോർമുലയുമായി ഒമാൻ, ഗൾഫ് രാജ്യങ്ങളെ ഉൾപ്പെടുത്താൻ ഇറാന് മുന്നിൽ നിർദേശം; സമാന്തര കപ്പൽപ്പാത നിർദേശം തള്ളി ഇറാൻ
ഹോർമൂസ് കടലിടുക്കിലെ തർക്കം പരിഹരിക്കാൻ ഗൾഫ് രാജ്യങ്ങളെ ഉൾപ്പെടുത്തി സംയുക്ത നിയന്ത്രണ പദ്ധതി ഒമാൻ ഇറാന് മുന്നിൽ വെച്ചു. എന്നാൽ ഇക്കാര്യത്തിൽ ഇറാൻ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം സമാന്തര പാതയെന്ന മറ്റൊരു നിർദേശം ഇറാൻ തള്ളിയിട്ടുണ്ട്
Malayalam News Live:എംആർ അജിത്കുമാറിന് വീണ്ടും തിരിച്ചടി; സസ്പെൻഷന് സ്റ്റേ ഇല്ല, ഹർജി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളി
എഡിജിപി എംആർ അജിത്കുമാറിന് വീണ്ടും തിരിച്ചടി. സസ്പെൻഷന് സ്റ്റേ ഇല്ല. ഹർജി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളി.
Malayalam News Live:ടിജി മോഹൻദാസിനെതിരെ കേസെടുക്കാൻ മടിക്കുന്നതെന്തുകൊണ്ട്? സതീശൻ സർക്കാരിനെതിരെ ചോദ്യങ്ങളുമായി സിപിഎം; 'സിയാദിന്റെ മരണം സിബിഐ അന്വേഷിക്കണം'
സർക്കാരിനും പൊലീസിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് എം വി ഗോവിന്ദൻ രംഗത്ത്. സിയാദിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട അദ്ദേഹം, ടിജി മോഹൻദാസിനെതിരെ കേസെടുക്കാത്തതിനെയും വിലക്കയറ്റം, വൈദ്യുതി പ്രതിസന്ധി എന്നിവയെയും ചോദ്യം ചെയ്തു
Malayalam News Live:അഖിൽ മാരാരുടെ പ്രസ്താവന വസ്തുതാ വിരുദ്ധം; വിശദീകരണവുമായി ട്വന്റി 20, `മത്സരിക്കാൻ താല്പര്യമില്ലായിരുന്നെങ്കിൽ മത്സരിക്കേണ്ടായിരുന്നു'
അഖിൽ മാരാരുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് ട്വന്റി 20. മത്സരിക്കാൻ താല്പര്യമില്ലായിരുന്നെങ്കിൽ മത്സരിക്കേണ്ടായിരുന്നുവെന്നും പണവും അധികാരവും സ്ഥാനമാനങ്ങളും ലക്ഷ്യമിട്ടു വരുന്നവർക്ക് പറ്റിയ പ്രസ്ഥാനം അല്ല ട്വന്റി 20 എന്നും വിശദീകരണത്തിൽ പറയുന്നു.
Malayalam News Live:പിണറായിയുടെ വീട്ടിലെ റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്, ഒന്നാം പ്രതിക്ക് ജാമ്യമില്ല, ഹർജി തള്ളി തിരുവനന്തപുരം കോടതി
വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ പിണറായിയുടെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി നിധിൻ രാജിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. കേസിൽ അറസ്റ്റിലായ ഭൂരിഭാഗം പ്രതികളും രണ്ട് മാസമായി ജയിലിലാണ്
Malayalam News Live:ആലുവയിൽ നിന്നും കാണാതായ 12കാരിയെ കണ്ടെത്തി, കണ്ടെത്തിയത് പൂനയിൽ നിന്ന്, കുട്ടിയെ കണ്ടെത്തുന്നത് 4 ദിവസത്തിന് ശേഷം
സുഹൃത്തിനൊപ്പമാണ് കുട്ടി പോയത്. ഇൻസ്റ്റഗ്രാം വഴി സുഹൃത്തിന്റെ ഫോൺ ട്രേസ് ചെയ്താണ് കണ്ടെത്തിയത്. നിസാമുദ്ദീൻ എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
Malayalam News Live:`ബിജെപിക്കാർ പോലും കാര്യമാക്കുന്നില്ല, പിന്നല്ലേ പുതിയ തലമുറ?'; കങ്കണ റണാവത്തിന് മറുപടിയുമായി സിജെപി, കുറച്ചൊക്കെ രാഷ്ട്രീയ മര്യാദയാകാമെന്നും വിമർശനം
കങ്കണ റണാവത്തിന് മറുപടിയുമായി കോക്രോച്ച് ജനതാ പാർട്ടി. കങ്കണയെ ബിജെപിക്കാർ പോലും കാര്യമാക്കുന്നില്ലെന്നും പുതിയ തലമുറ കങ്കണയെ കേൾക്കുന്നില്ലെന്നുമായിരുന്നു മറുപടി. കങ്കണയ്ക്ക് കുറച്ചൊക്കെ രാഷ്ട്രീയ മര്യാദയാകാമെന്നും വിമർശനം.
Malayalam News Live:എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ ദില്ലി സെക്രട്ടറി ഐഷി ഘോഷിന്റെ അറസ്റ്റിന് നീക്കം
ദില്ലിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിൽ സജീവ സാന്നിധ്യമായിരുന്നു ഐഷി.
Malayalam News Live:വാഗമണ്ണിൽ കുട്ടികളെ വിൽക്കുന്ന മാഫിയ സംഘം; വെളിപ്പെടുത്തലുമായി ഗർഭിണിയായ യുവതി, തടവിലാക്കിയെന്നും പരാതി, രണ്ട് പേർ അറസ്റ്റിൽ
വാഗമണ്ണിന് അടുത്ത് തീക്കോയ് കേന്ദ്രീകരിച്ചു കുട്ടികളെ വിൽക്കുന്ന മാഫിയ സംഘം പ്രവർത്തിക്കുന്നു എന്നാണ് അസം സ്വദേശിയായ 22കാരിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു.
Malayalam News Live:ശബരിമല സ്വർണക്കൊള്ള കേസ്; 'നിരപരാധികൾ ശിക്ഷിക്കപ്പെടാൻ പാടില്ല, കേസ് രാഷ്ട്രീയ പ്രേരിതം'; താൻ നിരപരാധിയെന്ന് ആവർത്തിച്ച് പി എസ് പ്രശാന്ത്
കേസിൽ റിമാൻഡിലുള്ള പി. എസ്. പ്രശാന്തിനെയും ബോർഡ് അംഗം എ. അജികുമാറിനെയും എസ്ഐടി കസ്റ്റഡിയിൽ വാങ്ങി. ഒരു ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി പ്രതികളെ കസ്റ്റഡിയിൽ നൽകിയത്.
Malayalam News Live:രാഹുൽ ഗാന്ധിക്കൊപ്പം ദില്ലി സമരമുഖത്ത് നിന്ന മുഖ്യമന്ത്രി, കേരളത്തിൽ കേസെടുക്കുന്നത് ഔചിത്യമല്ല; എല്ലാ കേസുകളും പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ്
നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ചവർക്കെതിരെ കേരളത്തിൽ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു. ദില്ലിയിൽ രാഹുൽ ഗാന്ധിക്കൊപ്പം സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി, കേരളത്തിൽ കേസെടുക്കുന്നത് ഔചിത്യമല്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി
Malayalam News Live:വടകര എംഡിഎംഎ കേസ് - പേരാമ്പ്ര ബിആർസിയിലെ ഒരധ്യാപിക കൂടി അറസ്റ്റിൽ; കേസിൽ ഇതുവരെ പിടിയിലായത് 3 അധ്യാപികമാർ
നീഷ്മ അടക്കം മൂന്ന് പേരും എംഡിഎംഎ ഉപയോഗിക്കുന്നവരാണ്. നീഷ്മയുടെ അക്കൗണ്ടിലേക്ക് പണമെത്തി.
Malayalam News Live:കണ്ണൂരിൽ സ്കൂളിൽ റാഗിങ് - സീനിയർ വിദ്യാർത്ഥികൾ കല്ല് കൊണ്ട് തലക്കടിച്ചെന്ന് 16കാരന്റെ പരാതി, 6 പ്ലസ്ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു
കല്ല് ഉപയോഗിച്ച് തലക്കടിച്ചുവെന്നാണ് വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Malayalam News Live:ട്രൗസറിൽ മൂത്രമൊഴിച്ചതിന് 5 വയസ്സുകാരനോട് ക്രൂരത; ജനനേന്ദ്രിയം ചൂടാക്കിയ കത്തിവെച്ച് പൊള്ളിച്ചു, അധ്യാപികയ്‌ക്കെതിരെ കേസ്
ഉത്തർപ്രദേശിലെ വാരണാസിയിൽ അഞ്ച് വയസ്സുകാരനായ നഴ്‌സറി വിദ്യാർത്ഥിയോട് പ്ലേ സ്കൂൾ അധ്യാപികയുടെ ക്രൂരത