വിജയ്‍ക്കെതിരെ ​ഗവർണർക്ക് പരാതി നൽകി ബിജെപി; കാബിനറ്റ് യോ​ഗത്തിൽ വിജയ്‍യുടെ ഉപദേശകനും സുഹൃത്തും പങ്കെടുത്തെന്ന് പരാതി

Published : Jul 04, 2026, 01:04 PM IST
vijay complaint

Synopsis

വിജയ് സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്ന് വിമർശിച്ച ബിജെപി മുഖ്യമന്ത്രിയെ ഗവർണർ ഉപദേശിക്കണം എന്നും ആവശ്യമുന്നയിച്ചു. ബിജെപിയുടെ നിവേദനം ലോക്ഭവൻ പുറത്തുവിട്ടു.

ചെന്നൈ: വിജയ്ക്കെതിരെ ​ഗവർണർക്ക് പരാതി നൽകി ബിജെപി. കാബിനറ്റ് യോ​ഗത്തിൽ മന്ത്രിമാരല്ലാത്തവരും പങ്കെടുത്തെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. വിജയ്‍യുടെ ഉപദേശകൻ ജോൺ ആരോ​ഗ്യസാമിയും സു​ഹൃത്ത് വിഷ്ണു റെഡ്ഡിയും പങ്കെടുത്തു. ​ഗവർണർ രാജേന്ദ്ര ആർലേക്കറിന് നൈനാർ നാ​ഗേന്ദ്രനാണ് പരാതി നൽകിയത്. വിജയ് സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്ന് വിമർശിച്ച ബിജെപി മുഖ്യമന്ത്രിയെ ഗവർണർ ഉപദേശിക്കണം എന്നും ആവശ്യമുന്നയിച്ചു. ബിജെപിയുടെ നിവേദനം ലോക്ഭവൻ പുറത്തുവിട്ടു.

ജോണിനും വിഷ്ണുവിനും മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേർന്ന് പ്രത്യേക ചേമ്പർ അനുവദിച്ചിട്ടുണ്ട്. ഇരുവരെയും ക്യാബിനറ്റ് റാങ്കോടെ മുഖ്യമന്ത്രിയുടെ ഉപദേശകർ എന്ന പദവിയിൽ നിയമിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഉത്തരവ് സർക്കാർ പരസ്യമാക്കിയിട്ടില്ല. അതേ സമയം, ഗവർണറെ കാണാനുള്ള തയ്യാറെടുപ്പിലാണ് ഡിഎംകെയും. വിജയ് കുതിരക്കച്ചവടം നടത്തുന്നതായി പരാതി നൽകുമെന്ന് ഡിഎംകെ.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അതിതീവ്ര മഴയെ തുടർന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചു, ഇതുവരെ മരണം അഞ്ച്, റോഡുകൾ വെള്ളത്തിലായി; മഹാരാഷ്ട്രയിൽ മഴക്കെടുതി രൂക്ഷം
അയോധ്യ രാമക്ഷേത്രത്തിന് പിന്നാലെ ബദ്രീനാഥ് ക്ഷേത്രത്തിലും സംഭാവനക്കൊള്ള വിവാ​ദം; അന്വേഷണത്തിന് ഉത്തരവിട്ട് ക്ഷേത്രസമിതി