യുപിയിൽ അഭിമാന പോരാട്ടത്തിൽ കാലിടറി ബിജെപി, 'ഇന്ത്യ' സഖ്യത്തിന് വൻ വിജയം നൽകി എസ് പി, ലോക്സഭയിൽ പ്രതീക്ഷ 

Published : Sep 08, 2023, 05:27 PM ISTUpdated : Sep 08, 2023, 05:30 PM IST
യുപിയിൽ അഭിമാന പോരാട്ടത്തിൽ കാലിടറി ബിജെപി, 'ഇന്ത്യ' സഖ്യത്തിന് വൻ വിജയം നൽകി എസ് പി, ലോക്സഭയിൽ പ്രതീക്ഷ 

Synopsis

2022ൽ ദാരാ സിങ് ചൗഹാൻ എസ്പിയുടെ സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. എന്നാൽ ചൗഹാൻ രാജിവെച്ച് ബിജെപിയിൽ ചേർന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്.

ദില്ലി: പ്രതിപക്ഷ സഖ്യമായ ഇന്ത്യക്ക് പ്രതീക്ഷയായി ഉത്തർപ്രദേശിലെ ഘോസി നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിക്ക് ഉജ്ജ്വല വിജയം. ബിജെപി സ്ഥാനാർഥിയെ ബഹുദൂരം പിന്നിലാക്കിയാണ് സമാജ് വാദി സ്ഥാനാർഥിയുടെ തേരോട്ടം. വിജയം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എസ് പി അണികൾ ആ​ഹ്ലാദ പ്രകടനം തുടങ്ങി.  2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സൂചനയായി വിജയത്തെ കാണുന്നുവെന്നാണ് പ്രതിപക്ഷ സഖ്യത്തിന്റെ വിലയിരുത്തൽ. ദാരാ സിങ് ചൗഹാനാണ് ബിജെപിക്ക് വേണ്ടി രം​ഗത്തിറങ്ങിയത്. സുധാകർ സിങ്ങാണ് സമാജ് വാദി പാർട്ടിയുടെ സ്ഥാനാർഥി.

2022ൽ ദാരാ സിങ് ചൗഹാൻ എസ്പിയുടെ സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. എന്നാൽ ചൗഹാൻ രാജിവെച്ച് ബിജെപിയിൽ ചേർന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്. സുധാകർ സിങ്ങിന് 2022ൽ എസ്പി ടിക്കറ്റ് നിഷേധിച്ചിരുന്നു. മത്സരം എസ്പിക്കും ബിജെപിക്കും അഭിമാന പോരാട്ടമായി മാറി. നിലവിൽ എട്ടായിരത്തോളം വോട്ടിന് മുന്നിൽ നിൽക്കുകയാണ് എസ്പി സ്ഥാനാർഥി. 50.77 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ് ശതമാനം. 

PREV
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്