മോദി വീണ്ടും അധികാരത്തിൽ വരുമെന്ന പ്രശാന്ത് കിഷോറിന്റെ നിരീക്ഷണം ആയുധമാക്കി ബിജെപി

Published : May 22, 2024, 10:19 AM IST
മോദി വീണ്ടും അധികാരത്തിൽ വരുമെന്ന പ്രശാന്ത് കിഷോറിന്റെ നിരീക്ഷണം ആയുധമാക്കി ബിജെപി

Synopsis

370 സീറ്റുകൾ തനിച്ച് നേടുന്നത് ബിജെപിക്ക് അസാധ്യമാണെന്നും എന്നാൽ 300 സീറ്റുകൾ ഉറപ്പാണെന്നും പ്രശാന്ത് കിഷോർ പ്രതികരിച്ചത്

ദില്ലി: മോദി വീണ്ടും അധികാരത്തിൽ വരുമെന്ന  രാഷ്ട്രീയ തന്ത്രജ്ഞനും തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന്റെ നിരീക്ഷണം ആയുധമാക്കി ബിജെപി. ചൊവ്വാഴ്ച ബിജെപി 300 സീറ്റുകൾ നേടുമെന്നാണ് പ്രശാന്ത് കിഷോർ വിശദമാക്കിയത്. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രതികരണം. 370 സീറ്റുകൾ തനിച്ച് നേടുന്നത് ബിജെപിക്ക് അസാധ്യമാണെന്നും എന്നാൽ 300 സീറ്റുകൾ ഉറപ്പാണെന്നും പ്രശാന്ത് കിഷോർ പ്രതികരിച്ചത്.

 പ്രധാനമന്ത്രിക്കെതിരായി വലിയ രീതിയിൽ ജനവികാരമില്ലെന്നും പ്രശാന്ത് കിഷോർ പ്രതികരിച്ചിരുന്നു. ആറാം ഘട്ടത്തിന് മുൻപായി എത്തിയ പ്രശാന്ത് കിഷോറിന്റെ നിരീക്ഷണത്തിന് പിന്നാലെ 400 ന് മുകളിൽ സീറ്റ് എന്നത് ബിജെപി വീണ്ടും ചർച്ചയാക്കുകയാണ്.  റാലികളിൽ ഈ ലക്ഷ്യം മുൻനിർത്തിയാണ് അമിത് ഷായുടെയും പ്രചാരണം പുരോഗമിക്കുന്നത്. എന്നാൽ കിഷോറിന്റേത് ബി ജെ പി ക്കായുള്ള പ്രചാരണമെന്ന് ഇന്ത്യ സഖ്യം ആരോപിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമ്പരപ്പിച്ച 92%, ചരിത്രമെഴുതി ഒന്നാം ഘട്ട പോളിംഗ്, ആർക്കനുകൂലം? മെയ് 4 ടിഎംസിയുടെ എക്സ്പയറി ഡേറ്റെന്ന് മോദി, ബിജെപിയുടെ പതനം തുടങ്ങുമെന്ന് മമത
ബംഗാളിൽ ബിജെപി സർക്കാർ വരും, ദീദി തൂത്തെറിയപ്പെടും; മമതയെ കടന്നാക്രമിച്ച് അമിത് ഷാ