
ജയ്പൂര്‍: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെ (Rape) പരാതിയില്‍ രാജസ്ഥാനില്‍ (Rajasthan) ബിജെപി എംഎല്‍എക്കെതിരെ (BJP MLA) പൊലീസ്(Police) കേസെടുത്തു. 10 മാസത്തിനിടെ രണ്ടാം തവണയാണ് ബിജെപി എംഎല്‍എ പ്രതാഭ് ഭീലിനെതിരെ(Pratap Bheel) പീഡനപരാതിയില്‍ കേസെടുക്കുന്നത്. ഗോഗുണ്ട (Gogunda) മണ്ഡലത്തിലെ ബിജെപി എംഎല്‍എയാണ് പ്രതാപ് ഭീല്‍. ജോലി നല്‍കാമെന്ന് ഉറപ്പ് നല്‍കിയ ശേഷം നിരവധി തവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. അംബമാത (Ambamata)പൊലീസ് സൂപ്രണ്ടിനാണ് (Police SP) യുവതി പരാതി നല്‍കിയത്. കഴിഞ്ഞ മാര്‍ച്ചില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ജോലി അന്വേഷിച്ചെത്തിയ തന്നെ എംഎല്‍എ ഫോണില്‍ നിരന്തരം ബന്ധപ്പെടുകയും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി. ഈ കേസില്‍ സിഐഡി അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ബിജെപി എംഎല്‍എ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam