രാവിലെ വെറും വയറ്റിലാണ് ഇത് കുടിക്കേണ്ടതെന്നും ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് കപ്പ് ഗോമൂത്രം കലക്കി വേണം കുടിക്കേണ്ടതെന്നും എംഎല്‍എ വീഡിയോയില്‍ വിശദമാക്കുന്നു
ലക്നൗ: കൊവിഡ് വ്യാപനം കൂടിവരുന്നതിനിടെ രോഗമുക്തിക്ക് ഗോമൂത്രം കുടിക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ഗോമൂത്രം കുടിക്കുന്ന ഡെമോ വീഡിയോയുമായി ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ. ബല്ലിയ ജില്ലയിലെ ബൈരിയയിൽ നിന്നുള്ള എംഎൽഎ ആയ സുരേന്ദ്രസിംഗ് ആണ് കൊവിഡിന് മരുന്നാണ് ഗോമൂത്രമെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. എങ്ങനെയാണ് ഗോമൂത്രം കുടിക്കേണ്ടതെന്ന് എംഎൽഎ വിവരിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
| BJP MLA Surendra Singh in UP's Ballia claimed drinking cow urine has protected him from coronavirus. He also recommended people to 'drink cow urine with a glass of cold water'. (07.05)
(Source: Self made video) pic.twitter.com/C9TYR4b5Xq
ജനങ്ങളോടും ഗോമൂത്രം കുടിക്കാൻ നിർദ്ദേശിച്ചുകൊണ്ടാണ് എംഎൽഎ സ്വയം ഗോമൂത്രം കുടിക്കുന്നത്. തന്റെ ആരോഗ്യത്തിന്റെ രഹസ്യം ഇതാണെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനുള്ള ഊർജം തനിക്ക് നൽകുന്നത് ഗോമൂത്രമാണെന്നും ബിജെപി എംഎൽഎ അവകാശപ്പെടുന്നു. എങ്ങനെയാണ് കുടിക്കേണ്ടതെന്നും വീഡിയോയില്‍ സുരേന്ദ്ര സിംഗ് വിശദമാക്കുന്നുണ്ട്. രാവിലെ വെറും വയറ്റിലാണ് ഇത് കുടിക്കേണ്ടതെന്നും ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് കപ്പ് ഗോമൂത്രം കലക്കി വേണം കുടിക്കേണ്ടതെന്നും എംഎല്‍എ വീഡിയോയില്‍ വിശദമാക്കുന്നു . ഗോമൂത്രം കുടിച്ചാൽ പിന്നെ അരമണിക്കൂർ നേരം മറ്റൊന്നും കഴിക്കാനോ കുടിക്കാനോ പാടില്ലെന്നാണ് എംഎൽഎയുടെ നിർദ്ദേശം.
സയൻസിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും താൻ ഗോമൂത്രത്തിൽ വിശ്വസിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഹൃദയസംബന്ധിയായ അസുഖങ്ങൾക്ക് ഗോമൂത്രം പ്രതിവിധിയാണെന്നും എംഎൽഎ വാദിക്കുന്നു. അതേസമയം എംഎൽഎയുടെ വീഡിയോയെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona