മുന്‍ ചീഫ് ജസ്റ്റിസിനെതിരെ പരമാര്‍ശം; മഹുവ മൊയിത്രക്കെതിരെ നടപടിയുമായി ബിജെപി

By Web TeamFirst Published Feb 11, 2021, 6:31 PM IST
Highlights

മുന്‍ ചീഫ് ജസ്റ്റിസിനെതിരെയുള്ള പരമാര്‍ശങ്ങള്‍ അടങ്ങിയ വിഡിയോ മഹുവ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് ബിജെപി പരാതിയുമായി രംഗത്തെത്തിയത്. അതേസമയം, ബിജെപി ഭീഷണിപ്പെടുത്തിയാലും മൗനമായിരിക്കില്ലെന്ന് മഹുവ ട്വീറ്റ് ചെയ്തു.
 

ദില്ലി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് മഹുവ മൊയിത്ര പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി അവകാശ ലംഘന നടപടി പരാതി നല്‍കി. മുന്‍ നിയമസഹമന്ത്രി പിപി ചൗധരിയാണ് മൊയ്ത്രക്കെതിരെ പരാതി നല്‍കിയത്. പിന്നീട് ബിജെപി എംപി നിഷികാന്ത് ദുബെയും പരാതിയുമായി രംഗത്തെത്തി. മുന്‍ ചീഫ് ജസ്റ്റിസിനെതിരെയുള്ള പരമാര്‍ശങ്ങള്‍ അടങ്ങിയ വിഡിയോ മഹുവ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് ബിജെപി പരാതിയുമായി രംഗത്തെത്തിയത്.

You cannot bully me into silence with threats of privilege motions

You cannot abuse high office, retire, & then hide under cover of Article 121

Sexual harassment is not “discharge of duties” pic.twitter.com/r93Y4zdxGo

— Mahua Moitra (@MahuaMoitra)

അതേസമയം, ബിജെപി ഭീഷണിപ്പെടുത്തിയാലും മൗനമായിരിക്കില്ലെന്ന് മഹുവ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ ഇരുണ്ട സമയത്ത് അവകാശ ലംഘനത്തിന് നടപടി ആരംഭിച്ചാല്‍ ഭാഗ്യമാണെന്നും തന്നെ ഭയപ്പെടുത്താനാകില്ലെന്നും മഹുവ മറുപടി നല്‍കി. രാമക്ഷേത്ര ഉത്തരവിനെക്കുറിച്ച് പരാമര്‍ശിക്കവെയാണ് മഹുവ മുന്‍ ജഡ്ജിക്കെതിരെ പാര്‍ലമെന്റില്‍ രംഗത്തെത്തിയത്. മഹുവ മൊയ്ത്രയുടെത് ഗുരുതരമായ പ്രശ്‌നമാണെന്നും നടപടിയെടുക്കുമെന്നും പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
 

click me!