പ്രിയങ്ക ​ഗാന്ധി മികച്ച വ്യക്തിത്വം; അവരുടെ പ്രചരണം കോൺ​ഗ്രസിന് ​ഗുണം ചെയ്യും; ബിജെപി മുതിർന്ന നേതാവ്

Published : Mar 23, 2019, 06:18 PM ISTUpdated : Mar 23, 2019, 07:32 PM IST
പ്രിയങ്ക ​ഗാന്ധി മികച്ച വ്യക്തിത്വം; അവരുടെ പ്രചരണം കോൺ​ഗ്രസിന് ​ഗുണം ചെയ്യും; ബിജെപി മുതിർന്ന നേതാവ്

Synopsis

'ജനങ്ങൾക്ക് നെഹ്റു കുടുംബത്തോട് പ്രത്യേക താത്പര‌്യമാണുള്ളത്. പ്രത്യേകിച്ച് മുൻ പ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധിയോട്. അവരുടെ നേർ പ്രതിരൂപമാണ് പ്രയങ്ക ​ഗാന്ധി'- ബാബുലാൽ പറഞ്ഞു.

ഭോപ്പാല്‍: കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധിയെ പ്രകീർത്തിച്ച് ബിജെപി മുതിർന്ന നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ബാബുലാല്‍ ഗൗര്‍. പ്രിയങ്ക ​ഗാന്ധി മികച്ച വ്യക്തിത്വത്തിന് ഉടമയാണെന്നും മുത്തശ്ശി ഇന്ദിരാ ​ഗാന്ധിയുടെ നേർ പ്രതിബിംബമാണ് അവരെന്നും ബാബുലാൽ പറഞ്ഞു.
 
വരാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ പ്രചരണ പ്രവർത്തനങ്ങൾ കോൺ​ഗ്രസിന് ​ഗുണം ചെയ്യുമെന്നും ബാബുലാൽ പറഞ്ഞു. 'ജനങ്ങൾക്ക് നെഹ്റു കുടുംബത്തോട് പ്രത്യേക താത്പര‌്യമാണുള്ളത്. പ്രത്യേകിച്ച് മുൻ പ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധിയോട്. അവരുടെ നേർ പ്രതിരൂപമാണ് പ്രയങ്ക ​ഗാന്ധി'- ബാബുലാൽ പറഞ്ഞു. പ്രിയങ്കയുടെ മികച്ച വ്യക്തിത്വമാണ് അവരിലേയ്ക്ക് ആളുകളെ ആകർഷിക്കുന്നതെന്നും ആ ആൾക്കൂട്ടങ്ങൾ  പോസിറ്റീവായിട്ടുള്ള സന്ദേശമാണ് കോൺ​ഗ്രസിന് നൽകുന്നതെന്നും ബാബുലാൽ കൂട്ടിച്ചേർത്തു.

പ്രിയങ്ക ​ഗാന്ധി പ്രചാരണങ്ങൾ നടത്തിയിട്ടുള്ള പ്രദേശങ്ങളിൽ കോൺ​ഗ്രസിന് മികച്ച നേട്ടം സ്വന്തമാക്കാൻ സാധിക്കുമെന്ന് പറഞ്ഞ ബാബുലാൽ ഇന്ത്യ മുഴുവനും ആ നേട്ടം സ്വന്തമാക്കാൻ സാധിക്കില്ലെന്നും പറഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മമത ബാനർജിക്ക് തിരിച്ചടി; ഇഡി റെയ്‍ഡ് തടസപ്പെടുത്തിയ കേസ്; മമതയ്ക്ക് സുപ്രീം കോടതി നോട്ടീസ്, മമത മോഷണം നടത്തിയെന്ന് ഇഡി
ബിഹാറില്‍ നിലം പരിശായ കോണ്‍ഗ്രസിന് വീണ്ടും പ്രഹരം; ആറ് എംഎൽഎമാർ എൻഡിഎയിലേക്ക്, അനുനയശ്രമങ്ങൾ പാളുന്നു