ബിജെപി വക്താവ് സാംബിത് പത്ര കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍

Published : May 28, 2020, 04:39 PM ISTUpdated : May 28, 2020, 04:45 PM IST
ബിജെപി വക്താവ് സാംബിത് പത്ര കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍

Synopsis

വാര്‍ത്താചാനലുകളിലെ ബിജെപിയുടെ സ്ഥിരം മുഖമാണ് സാംപിത് പത്ര. മഹാരാഷ്ട്രയിലെ മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു.  

ദില്ലി: ബിജെപി ദേശീയ വക്താവ് സാംപിത് പത്രയെ കൊവിഡ് 19 രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലാണ് പത്രയെ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ചയാണ് അദ്ദേഹത്തെ കൊവിഡ് ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചത്. പരിശോധന ഫലം വന്നെങ്കില്‍ മാത്രമേ കൊവിഡ് സ്ഥിരീകരിക്കാനാകൂവെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. വാര്‍ത്താചാനലുകളിലെ ബിജെപിയുടെ സ്ഥിരം മുഖമാണ് സാംപിത് പത്ര. മഹാരാഷ്ട്രയിലെ മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു. രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 1.58 ലക്ഷം കവിഞ്ഞു. 4531 പേര്‍ മരിച്ചതായും റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡിനെതിരായ വാക്സിൻ ഒരു വർഷത്തിനകം വികസിപ്പിക്കാനാകും; പ്രതീക്ഷയോടെ കേന്ദ്രം
 

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'