100 വാക്സിനുകൾ പരീക്ഷണത്തിലാണ്. വാക്സിൻ വികസനത്തിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങളും ഏർപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് കെ വിജയരാഘവൻ.

ദില്ലി: കൊവിഡിനെതിരെയുള്ള യുദ്ധത്തിൽ ഇന്ത്യ വിജയിക്കുമെന്ന് നീതി ആയോ​ഗ്. കൊവിഡിനെതിരായ വാക്സിൻ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങൾ തുടരുകയാണ്. ഒരു വർഷത്തിനുള്ളിൽ വാക്സിൻ വികസിപ്പിക്കുമെന്നും നീതി ആയോ​ഗ് അം​ഗം വി കെ പോൾ പറഞ്ഞു. വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Scroll to load tweet…

ശാസ്ത്രസാങ്കേതിക മേഖലയിൽ നല്ല അടിത്തറയുള്ള രാജ്യമാണ് ഇന്ത്യ. പുതിയ കണ്ടുപിടുത്തങ്ങൾക്കായി ഇവിടെ നിരന്തര ശ്രമം നടക്കുന്നുണ്ട്. 100 വാക്സിനുകൾ പരീക്ഷണത്തിലാണ്. വാക്സിൻ വികസനത്തിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങളും ഏർപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് കെ വിജയരാഘവൻ പറഞ്ഞു. 

Scroll to load tweet…

Read More: കേന്ദ്രത്തിന് തിരിച്ചടി: അതിഥി തൊഴിലാളികളുടെ കാര്യത്തിൽ ഒരുപാട് വീഴ്‌ചകൾ സംഭവിച്ചുവെന്ന് സുപ്രീം കോടതി..