
ചെന്നൈ: പെരിയാർ വിവാദത്തില്‍ രജനീകാന്തിനെ പിന്തുണച്ച് ബിജെപി രംഗത്ത്. രജനീകാന്തിനെ വിമർശിക്കുന്ന ദ്രാവിഡ പാർട്ടികൾ, ഹിന്ദു മുന്നണി നേതാക്കളെ അപമാനിച്ചതിൽ മാപ്പ് പറയുകയാണ് വേണ്ടതെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ പറഞ്ഞു.
അതേസമയം, രജനീകാന്തിന് എതിരെ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ പ്രതിഷേധം കനക്കുകയാണ്. രജനികാന്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വിവിധ തമിഴ് സംഘടനകൾ ചെന്നൈയിൽ പ്രതിഷേധ റാലി നടത്തി. മധുരയിൽ രജനീകാന്തിന്റെ കോലം കത്തിച്ചു. രജനീകാന്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ തമിഴ് സംഘടനകൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ, രജനീകാന്തിന്റെ പ്രസ്താവനയിൽ ഡിഎംകെയും അണ്ണാ ഡിഎംകെയും അതൃപ്തി രേഖപ്പെടുത്തി.
Also Read: പെരിയാറെ അപമാനിച്ചെന്ന് ആരോപണം; മധുരയില്‍ രജനീകാന്തിന്‍റെ കോലം കത്തിച്ചു
അന്ധവിശ്വാസങ്ങൾക്ക് എതിരെ 1971 ൽ പെരിയാർ നടത്തിയ റാലിയിൽ ശ്രീരാമന്റെയും സീതയുടേയും നഗ്നചിത്രങ്ങൾ പ്രദർശിപ്പിച്ചെന്നായിരുന്നു രജനീകാന്തിന്റെ പ്രസ്താവന. അന്നത്തെ പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് പ്രസ്താവനയെന്നും, പ്രതികരണത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും രജനീകാന്ത് വ്യക്തമാക്കി.
Also Read: മാപ്പ് പറയില്ല, പെരിയാറിനെക്കുറിച്ചുള്ള പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി രജനീകാന്ത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam