വിജയ്ക്കെതിരെ രൂക്ഷവിമർശനവുമായി കെ. അണ്ണാമലൈ; മുൻ‌കൂർ പൊലീസ് അനുമതി വാങ്ങിയുള്ള സന്ദർശനം പുതിയ രാഷ്ട്രീയം

Published : Jan 19, 2025, 01:26 PM IST
വിജയ്ക്കെതിരെ രൂക്ഷവിമർശനവുമായി കെ. അണ്ണാമലൈ; മുൻ‌കൂർ പൊലീസ് അനുമതി വാങ്ങിയുള്ള സന്ദർശനം പുതിയ രാഷ്ട്രീയം

Synopsis

വിജയ് മുഖ്യമന്ത്രിയായാൽ ഇത്തരത്തിൽ സാധാരണക്കാർക്ക് എങ്ങനെ അദ്ദേഹത്തെ കാണാനും പരാതി പറയാനും സാധിക്കുമെന്ന് അണ്ണാമലൈ ചോദിച്ചു. 

ചെന്നൈ: നടൻ വിജയ്ക്കെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. വിജയിയെ സന്ദർശിക്കാൻ മുൻ‌കൂർ പൊലീസ് അനുമതി വാങ്ങണമെന്നുള്ളത് പുതിയ രാഷ്ട്രീയമാണെന്നും ഇങ്ങനെയെങ്കിൽ വിജയ് മുഖ്യമന്ത്രി ആയാൽ സാധാരണക്കാർക്ക് എങ്ങനെ പരാതി പറയാനാകുമെന്നും  കാമരാജ് ചെരുപ്പില്ലാതെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെല്ലുന്നതാണ്‌ തമിഴ്നാട് കണ്ടിട്ടുള്ളതെന്നും അണ്ണാമലൈ പറഞ്ഞു.

ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതാണ്‌ രാഷ്ട്രീയത്തിലെ പതിവ്. എന്നാൽ എത്ര പേർക്ക് വിജയിയുടെ വീട്ടിലെത്തി പരാതി പറയാനാകും? വിജയുടെ കാര്യത്തിൽ എത്ര ആളുകൾ അദ്ദേഹത്തെ കാണണമെന്നും എത്ര സമയം സംസാരിക്കണം എന്നും പൊലീസ് ആണ്‌ തീരുമാനിക്കുന്നതെന്നും ജനങ്ങൾ ഇതു തിരിച്ചറിയണമെന്നും തമിഴ്നാട് ബിജെപി അധ്യക്ഷൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം 

PREV
click me!

Recommended Stories

ലുത്ര സഹോദരങ്ങൾ മുങ്ങിയത് തായിലന്റിലേക്ക്, ഇന്റർപോൾ ബ്ലു കോർണർ നോട്ടീസ് പുറത്തിറക്കി, നിശാ ക്ലബ്ബ് തീപിടിത്തത്തിൽ അന്വേഷണം
വിരലടയാളം പോലുമില്ലാത്ത നിഗൂഢ കേസ്, ഭാര്യയെ കൊന്ന കേസിൽ പ്രൊഫസർ 4 വർഷത്തിന് ശേഷം പിടിയിലായത് ബ്രെയിൻ മാപ്പിങിൽ